24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കുന്നംകുളത്ത് രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 13 പേർക്ക് പരിക്ക്
Uncategorized

കുന്നംകുളത്ത് രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 13 പേർക്ക് പരിക്ക്


തൃശ്ശൂർ : കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്ക്.കുന്നംകുളം-തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൈലാസം, ആര്യ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കൈലാസ് ബസും എതിർദിശയിൽ വരികയായിരുന്ന ആര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ തെറിച്ചുവീണാണ് കൂടുതൽ പേർക്കും പരിക്കേറ്റത്.

പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുബസുകളുടെയും മുൻവശം തകർന്നു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.കുന്നംകുളം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Related posts

കെഎൽ 55 ഡി 4455, കെഎൽ 46 ടി 3622; തൃശൂരിൽ വെല്ലുവിളിക്കൊടുവിൽ ലക്ഷങ്ങളുടെ കാർ ബെറ്റ് വച്ച് പ്രവർത്തകർ

Aswathi Kottiyoor

പോയാൽ 500, അടിച്ചാൽ ചരിത്രത്തിലെ വലിയ സമ്മാനം; ‘തിരുവോണം’ ഭാഗ്യം ആർക്ക്?

Aswathi Kottiyoor

രാഷ്ട്രപതി ഒപ്പ് വെച്ചു; വനിത സംവരണ ബിൽ യാഥാ‍ര്‍ത്ഥ്യമായി .

Aswathi Kottiyoor
WordPress Image Lightbox