25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എ ഐ ക്യാമറ എല്ലാം കാണുന്നു; പക്ഷേ ‘പെറ്റി’യടി നാലിലൊന്നായി കുറഞ്ഞു
Uncategorized

എ ഐ ക്യാമറ എല്ലാം കാണുന്നു; പക്ഷേ ‘പെറ്റി’യടി നാലിലൊന്നായി കുറഞ്ഞു

ഗതാഗത നിയമ ലംഘനങ്ങള്‍ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ കണ്ടെത്താൻ നിരത്തുകളില്‍ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ ‘പെറ്റിയടി’ നാലിലൊന്നായി കുറഞ്ഞു.

ക്യാമറകള്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നു. എന്നാല്‍,100 കുറ്റം കണ്ടെത്തുമ്ബോള്‍ 10 മുതല്‍ 25 വരെ എണ്ണത്തില്‍ മാത്രമെ പിഴ ചുമത്തുന്നുള്ളൂ പിഴ രേഖപ്പെടുത്തേണ്ടതും ആർ.സി ഉടമയ്ക്ക് അയക്കേണ്ടതും കെല്‍ട്രോണ്‍ ജീവനക്കാരാണ്. പദ്ധതി നടപ്പിലാക്കുന്നതിനു കെല്‍ട്രോണ്‍ കരാർ അടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരില്‍ ഭൂരിഭാഗം പേരേയും പിൻവലിച്ചു.

കരാറിലും ഉപ കരാറിലും ഉള്‍പ്പെടെ അഴിമതി ആരോപണത്തിനിടയാക്കിയ പദ്ധതി കഴിഞ്ഞ ജൂണ്‍ 5നാണ് നടപ്പിലാക്കിയത്.പ്രതിപക്ഷം ആരോപണമുന്നയിച്ചതോടെ മോട്ടോർ വാഹന വകുപ്പ് കെല്‍ട്രോണുമായുള്ള സമഗ്ര കരാർ നടപ്പിലാക്കുന്നത് വൈകിച്ചു. മുഖ്യമന്ത്രിയുടെ ബന്ധുവിലേക്കും നീണ്ട അഴിമതി കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

പദ്ധതിയുടെ ആദ്യ ഗഡുവായ 11.79 കോടി രൂപ കെല്‍ട്രോണിനു നല്‍കാൻ നവംബർ 18ന് ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും തുക ലഭിക്കാൻ വൈകി. രണ്ടാം ഗഡു നല്‍കാനും കോടതി അനുവദിച്ചെങ്കിലും കൈമാറിയിട്ടില്ല. അടുത്ത ഗഡു കൂടി വേണമെന്ന് ആവശ്യപ്പെട്ട് കോടതി സമീപിച്ചെങ്കിലും ഹർജിക്കാരായ വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവർ എതിർത്തിരുന്നു.

ജൂണ്‍ അഞ്ചിന് സംസ്ഥാനത്താകെ പ്രവർത്തനം ആരംഭിച്ചത് 726 ക്യാമറകളാണ്. ക്യാമറ പ്രവർത്തിച്ചില്ലെങ്കില്‍ പിഴ വരുമാനം കുറയും. ക്യാമറ നിശ്ചിത ദിവസങ്ങള്‍ക്കകം നന്നാക്കിയില്ലെങ്കില്‍ ദിവസം ആയിരം രൂപ വീതം കെല്‍ട്രോണിനുള്ള തുകയില്‍ നിന്ന് കുറയ്ക്കണമെന്നാണ് കരട് കരാറിലെ വ്യവസ്ഥ. ഇത് കെല്‍ട്രോണ്‍ അംഗീകരിച്ചിട്ടില്ല. ഇതിനകം കേടായ ക്യാമറകള്‍ നന്നാക്കിയിട്ടില്ലെന്നാണ് എം.വി.ഡി ഉദ്യോഗസ്ഥർ നല്‍കുന്ന വിവരം.

സർക്കാരിന് നഷ്ടമില്ല

▪️പദ്ധതിക്ക് സർക്കാർ പ്രഖ്യാപിച്ച ചെലവ് 232 കോടി രൂപ.

▪️മൂന്നു മാസത്തിലൊരിക്കല്‍ കെല്‍ട്രോണിന് നല്‍കേണ്ട് 11.79 കോടി

▪️സർക്കാരിന് പദ്ധതിയില്‍ മുതല്‍ മുടക്കില്ല, പണം നല്‍കേണ്ടത് പിഴത്തുകയില്‍ നിന്ന്

▪️14 കണ്‍ട്രോള്‍ റൂമുകളായി കെല്‍ട്രോണ്‍ ജീവനക്കാർ 145

▪️39 ലക്ഷം ചല്ലാനുകള്‍ ജനറേറേറ്റ് ചെയ്തു. 17.5ലക്ഷം ചല്ലാൻ തപാലില്‍ അയച്ചു.

▪️പണമില്ലാത്തിനാല്‍ ചെല്ലാൻ അയയ്ക്കുന്നത് കുറച്ചു

▪️മുൻപ് 33,000 ചെല്ലാനുകള്‍ അയച്ചിരുന്നു. ഇപ്പോള്‍ 10,000ല്‍ താഴെ മാത്രം.

Related posts

4 ഏക്കർ ഭൂമി, വീടും പശു, കോഴി ഫാമും എല്ലാം സർക്കാര്‍ ബോർഡ് വച്ച് ഏറ്റെടുത്തു; ആശങ്കയിലായത് 1500 ഓളം കർഷകർ

Aswathi Kottiyoor

ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു, 11കാരന് ദാരുണാന്ത്യം, സഹോദരന് പരിക്ക്

Aswathi Kottiyoor

വിവാഹ സംഘത്തിന്റ കാര്‍ അപകടത്തില്‍പ്പെട്ടു; വധൂവരന്‍മാര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox