24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പൊക്ലായ് ബീച്ചില്‍ ഡോള്‍ഫിന്‍റെ ജഡം കരയ്ക്കടിഞ്ഞു; യന്ത്രഭാഗങ്ങള്‍ തട്ടി പരിക്കേറ്റ് ചത്തതെന്ന് സംശയം
Uncategorized

പൊക്ലായ് ബീച്ചില്‍ ഡോള്‍ഫിന്‍റെ ജഡം കരയ്ക്കടിഞ്ഞു; യന്ത്രഭാഗങ്ങള്‍ തട്ടി പരിക്കേറ്റ് ചത്തതെന്ന് സംശയം


തൃശൂര്‍: തൃശൂര്‍ മതിലകത്ത് ഡോൾഫിന്‍റെ ജഡം കരയ്ക്കടിഞ്ഞു. കൂളിമുട്ടം പൊക്ലായ് ബീച്ചിലാണ് ഉച്ചക്ക് ഒന്നരയോടെ ജഡം കരയ്ക്കടിഞ്ഞത്. അഞ്ചടിയോളം വലിപ്പമുള്ള ഡോൾഫിന്‍റെ ജഡമാണ് കരയ്ക്കടിഞ്ഞത്. ബോട്ടിന്‍റെയോ മറ്റോ യന്ത്ര ഭാഗങ്ങൾ തട്ടി പരിക്കേറ്റ് ചത്ത് കരയ്ക്കടിഞ്ഞതാണെന്നാണ് സംശയം.

വാർഡ് മെമ്പർ ഇ.കെ. ബിജുവിന്‍റെ നേതൃത്വത്തിൽ ജഡം സംസ്കരിച്ചു. തിമിംഗലത്തിന്‍റെ ജഡം ഉള്‍പ്പെടെ നേരത്തെ കരയ്ക്കടിഞ്ഞ സംഭവങ്ങളുണ്ടായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കാസര്‍കോട് കാഞ്ഞങ്ങാട് തീരത്ത് ഡോള്‍ഫിന്‍റെ ജഡം കരയ്ക്കടിഞ്ഞിരുന്നു.

Related posts

റാഗിംഗ്‌: മർദ്ദനം 4 പേർക്കെതിരെ കേസ് –

Aswathi Kottiyoor

കാണാതായ വയോധികയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിൽ

Aswathi Kottiyoor

ഒരു ലിറ്റര്‍ മദ്യം ഒറ്റയടിക്ക് കുടിച്ച ചൈനീസ് പൗരന്‍ മരിച്ചു. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലുള്ള ഷെന്‍ഷെനില്‍ ഴാങ് എന്ന യുവാവാണ് മരിച്ചത്.

Aswathi Kottiyoor
WordPress Image Lightbox