23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • പുരോഗമന കലാസാഹിത്യ സംഘവും പി ജി സംസ്‌കൃതി കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മാധ്യമ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു
Uncategorized

പുരോഗമന കലാസാഹിത്യ സംഘവും പി ജി സംസ്‌കൃതി കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മാധ്യമ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു

പുരോഗമന കലാസാഹിത്യ സംഘവും പി ജി സംസ്‌കൃതി കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മാധ്യമ ക്യാമ്പിന്റെ ഉദ്‌ഘാടനം ബഹു. പൊതുവിദ്യാഭ്യാസ മന്ത്രി സ: വി ശിവൻകുട്ടി നിർവഹിച്ചു. സമൂഹത്തിലെ വ്യത്യസ്ത ആശയാവലികളെയും സാംസ്കാരിക വീക്ഷണങ്ങളെയുമൊക്കെ പ്രതിഫലിപ്പിക്കുന്ന വാർത്തകൾ വസ്തുനിഷ്ഠമായി നൽകുക എന്ന ലക്ഷ്യത്തിൽ നിന്ന് മാധ്യമങ്ങൾ അകന്നുപോകുന്ന സമകാലിക രാഷ്ട്രീയസാഹചര്യത്തിലാണ് പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാകമ്മിറ്റിയും, പി.ജി. സംസ്കൃതി കേന്ദ്രവും സംയുക്തമായി രണ്ടു ദിവസത്തെ മാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നത്. വ്യത്യസ്തമായ അഭിപ്രായങ്ങളെ ഉൾക്കൊണ്ട് അതിൽ തങ്ങൾക്ക് ലഭിച്ച വസ്തുതകൾ മുഴുവൻ പ്രൊഫഷണലിസത്തോടുകൂടി വായനക്കാരിലേക്ക് എത്തിക്കാൻ മാധ്യമ വിദ്യാർത്ഥികളെ സന്നദ്ധമാക്കുക എന്നതാണ് ക്യാമ്പ് ലക്ഷ്യം വയ്ക്കുന്നത്. സത്യാനന്തരകാലത്ത് സത്യസന്ധമായി മാധ്യമപ്രവർത്തനം നടത്തുന്ന ഒരു തലമുറയെ വാർത്തെടുക്കാനും ചരിത്രബോധമുള്ളവരാക്കി മാറ്റാനുമാണ് മാധ്യമ പ്രവർത്തനത്തിന്റെ സൂക്ഷ്മാർഥങ്ങൾ നമ്മെ നിരന്തരം ഓർമ്മിപ്പിച്ചിരുന്ന സഖാവ് പി. ഗോവിന്ദപിള്ളയുടെ വസതിയിൽ വച്ച് തന്നെ ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Related posts

സിദ്ധാര്‍ത്ഥിന്‍റെ മരണം: പ്രതികളെ ഒളിപ്പിച്ചത് സിപിഎം എന്ന് വി ഡി സതീശൻ

Aswathi Kottiyoor

എറണാകുളത്ത് ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്

Aswathi Kottiyoor

പൊലീസ് ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്ത സ്ത്രീ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox