24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വീണ്ടും ബാർ കോഴയ്ക്ക് നീക്കം, മദ്യനയത്തിലെ ഇളവിനായി കോടികൾ പിരിച്ച് നൽകാൻ നിർദ്ദേശം; ഒരാൾ നൽകേണ്ടത് 2.5 ലക്ഷം
Uncategorized

വീണ്ടും ബാർ കോഴയ്ക്ക് നീക്കം, മദ്യനയത്തിലെ ഇളവിനായി കോടികൾ പിരിച്ച് നൽകാൻ നിർദ്ദേശം; ഒരാൾ നൽകേണ്ടത് 2.5 ലക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടനാ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വിട്ടു. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം (സമയ പരിധി രാത്രി 11 ൽ നിന്നും 12 ലേക്ക്) ഒരാൾ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോൻ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്.

”പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണം. ഇടുക്കി ജില്ലയിൽ നിന്ന് ഒരു ഹോട്ടൽ മാത്രമാണ് 2.5 ലക്ഷം നൽകിയത്. ചിലർ വ്യക്തിപരമായി പണം നൽകിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് ശബ്ദ സന്ദേശത്തിലുണ്ട്. പണം നൽകിയ ഇടുക്കിയിലെ ഒരു ബാർ ഹോട്ടലിന്റെ പേരും ഇടുക്കി ജില്ലാ പ്രസിഡണ്ട് വെളിപ്പെടുത്തുന്നു”.

Related posts

ഹോം വർക്ക് ചെയ്യാൻ മറന്നു, പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തടിച്ച് അധ്യാപകൻ, പല്ല് കൊഴിഞ്ഞു തറയിൽ വീണു

Aswathi Kottiyoor

♦️🔰കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ആദ്യ അറസ്റ്റ്; 2 പേരെ അറസ്റ്റ് ചെയ്ത് ഇ ഡി

Aswathi Kottiyoor

മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം

Aswathi Kottiyoor
WordPress Image Lightbox