24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സ്വർണവില വീണു; പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ
Uncategorized

സ്വർണവില വീണു; പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. റെക്കോർഡ് വിലയിലെത്തിയ സ്വർണവില ഇന്ന് 800 രൂപ കുറഞ്ഞ് 54,000 ത്തിന് താഴെയെത്തി. ചൊവ്വാഴ്ച 480 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് 1280 രൂപയാണ് പവൻ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,840 രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില 2370 ഡോളറു൦ രൂപയുടെ വിനിമയ നിരക്ക് 83.26 ലാണ്. നിരക്കുകൾ ഉയർത്തില്ലെന്ന ഫെഡ് റിസർവ് മിനിറ്റ്സ് സൂചനയെ തുടർന്നാണ് നിരക്കുകൾ കുറഞ്ഞത്. പ്രഖ്യാപനത്തിന് ശേഷം ഡോളർ സൂചിക ഉയർന്നു, ഇതും സ്വർണ വില കുറയാൻ കാരണമായി. കൂടാതെ നോർവേ,അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ പലസ്തീനെ അംഗീകരിച്ചത് സ്വർണ്ണവില കുറയുന്നതിന് മറ്റൊരു കാരണമായി.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 100 രൂപ കുറഞ്ഞു. 6730 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 90 രൂപ കുറഞ്ഞു. വില 5600 രൂപയായി. അതേസമയം വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. മൂന്ന് രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 97 രൂപയാണ്.

Related posts

ഉപേക്ഷിച്ച ബാഗിൽ ഒന്നര പവന്‍റെ സ്വർണ മാലയും കാൽ പവന്‍റെ മോതിരവും; തിരികെ നൽകി സുജാതയും ശ്രീജയും

Aswathi Kottiyoor

പൊലീസിനെ വെല്ലുവിളിച്ച് റീൽസ്, റീൽ ബ്രോയും സംഘവും പെട്ടു; ‘അവസാന മണൽക്കടത്ത് ആഘോഷമാക്കിയതാ സാറേ’യെന്ന് മറുപടി

Aswathi Kottiyoor

‘ഒരു പെണ്‍കുഞ്ഞിനും ഈ ഗതി വരുത്തരുത്, വധശിക്ഷ കൊടുക്കണം’; നീതിയുടെ വെളിച്ചത്തിനായി കാത്തിരിക്കുന്ന ആലുവയിലെ ഒരമ്മ

Aswathi Kottiyoor
WordPress Image Lightbox