24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ‘എഐ ക്യാമറ പദ്ധതിയിൽ ലഭിക്കാനുള്ള തുകയുടെ മൂന്നും, നാലും ഗഡുക്കൾ അനുവദിക്കണം’ കെൽട്രോൺ ഹൈക്കോടതിയിൽ.
Uncategorized

‘എഐ ക്യാമറ പദ്ധതിയിൽ ലഭിക്കാനുള്ള തുകയുടെ മൂന്നും, നാലും ഗഡുക്കൾ അനുവദിക്കണം’ കെൽട്രോൺ ഹൈക്കോടതിയിൽ.


എറണാകുളം: എ.ഐ.ക്യാമറ പദ്ധതിയിൽ ലഭിക്കാനുള്ള തുകയുടെ മൂന്നും, നാലും ഗഡുക്കൾ അനുവദിക്കണമെന്ന് കെൽട്രോൺ ഹൈക്കോടതിയിൽ. പദ്ധതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാv വിഡി സതീശനും രമേശ് ചെന്നിത്തലയും സമർപ്പിച്ച ഹർജിയിലാണ് ആവശ്യം. രണ്ടാം ഗഡു നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് സംസ്ഥാന സർക്കാർ അറിയിച്ചു. മാർച്ച് 15നാണ് മൂന്നാം ഗഡു നൽകേണ്ടിയിരുന്നത്. ഇതിനുള്ള അനുമതി ലഭിച്ചാൽ രണ്ടും മൂന്നും ഗഡുക്കൾ ഒരുമിച്ച് നൽകാമെന്നും സർക്കാർ വ്യക്തമാക്കി.

എന്നാൽ തങ്ങളുദേവ് വാദം കൂടി കേൾക്കാതെ അനുമതി നൽകരുതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. 145 ജീവനക്കാരാണ് പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുന്നതെന്നും, തുക ലഭിക്കാതെ മുന്നോട്ട് പോകാനാകാകില്ലെന്നുമാണ് കെൽട്രോൺ അറിയിച്ചത്. ഇതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാൻ ഹർജി ജൂൺ രണ്ടാം ആഴ്ച്ചയിലേക്ക് മാറ്റി.

Related posts

വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരൻ ജീവനൊടുക്കി; ആത്മഹത്യാ കുറിപ്പും കണ്ടെത്തി

Aswathi Kottiyoor

കെഎസ്ആർടിസി ബസ്സിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

Aswathi Kottiyoor

ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി ഗണേശമൂർത്തി അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox