24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ബിജെപിയിൽ പോകുമെന്ന പ്രചാരണം; ഇ പി ജയരാജൻ്റെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്
Uncategorized

ബിജെപിയിൽ പോകുമെന്ന പ്രചാരണം; ഇ പി ജയരാജൻ്റെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്

തിരുവനന്തപുരം: ഇ പി ജയരാജൻ്റെ പരാതിയിൽ കേസെടുക്കില്ല. പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇ പി ജയരാജൻ ബിജെപിയിൽ പോകുമെന്ന പ്രചാരണത്തിലായിരുന്നു പരാതി. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ലെന്നും കോടതി നിർദേശപ്രകാരമെങ്കിൽ കേസെടുക്കാമെന്നും പൊലീസ് അറിയിച്ചു. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാൻ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഇ പി ജയരാജൻ ഡിജിപിക്ക് നൽകിയ പരാതി കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണറാണ് അന്വേഷിച്ചത്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ, ടി ജി നന്ദകുമാർ എന്നിവർക്കെതിരെയായിരുന്നു പരാതി. പരാതിയിൽ ഇ പി ജയരാജൻ്റെയും മകൻ്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണവിധേയരെ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു.

Related posts

വെടികൊണ്ട് ഓടിയ പാക്ക് ഭീകരന്റെ മൃതദേഹം കിട്ടി

Aswathi Kottiyoor

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 100 കോടി രൂപ കൂടി അനുവദിച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

Aswathi Kottiyoor

ദർശന് ജയിലിൽ വിഐപി പരിഗണന; ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻസ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox