24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • യാത്ര വൈകിയാല്‍ ടിക്കറ്റ് തുക തിരികെ നല്‍കും; വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കും: പുത്തൻ നയവുമായി കെഎസ്‌ആര്‍ടിസി
Uncategorized

യാത്ര വൈകിയാല്‍ ടിക്കറ്റ് തുക തിരികെ നല്‍കും; വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കും: പുത്തൻ നയവുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: നഷ്ടത്തിലായ കെഎസ്‌ആർടിസിയെ വീണ്ടെടുക്കാൻ പുത്തൻ നയം. ടിക്കറ്റ് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ അവകാശങ്ങള്‍ക്ക് മുൻഗണന നല്‍കി കൊണ്ടുള്ളതാണ് മാറ്റം.

റീഫണ്ട് പോളിസികള്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയതോടെ യാത്രക്കാരെ ആകർഷിക്കാൻ സാധിക്കുമെന്നാണ് കെഎസ്‌ആർടിസിയുടെ തീരുമാനം.യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങള്‍ പരിഗണിച്ചാണ് പുതിയ പരിഷ്കാരം.

കെഎസ്‌ആർടിസിയുടെ ബസുകള്‍ വൈകിയതു കാരണം യാത്ര മുടങ്ങിയാല്‍ ടിക്കറ്റ് തുക തിരികെ ലഭിക്കും. രണ്ടു മണിക്കൂറില്‍ കൂടുതല്‍ ബസ് പുറപ്പെടാൻ താമസിക്കുകയോ മുടങ്ങുകയോ ചെയ്താല്‍ യാത്രക്കാർക്ക് തുക തിരികെ ആവശ്യപ്പെടാം. ഈ തുക 24 മണിക്കൂറിനുള്ളില്‍ തിരികെ നല്‍കും.

സാങ്കേതികതകരാർ, വാഹനാപകടം എന്നിവകാരണം യാത്ര പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കില്‍ തുക രണ്ടു ദിവസത്തിനുള്ളില്‍ തിരികെ നല്‍കും. യാത്രക്കാർക്ക് തുക തിരികെ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കുന്നതാണ്.

Related posts

ഇരിട്ടി ഉപജില്ലാ സ്‌കൂൾ കലോത്‌സവം ശുചിത്വ പരിപാലനത്തിൽ കർമ്മ നിരതരായി ഹരിത കർമ്മ സേന

Aswathi Kottiyoor

5 കോടിയിലധികം രൂപയുടെ ഓണ സമ്മാനങ്ങളൊരുക്കി മാരുതി

Aswathi Kottiyoor

കെഎസ്ആർടിസി ജീവനക്കാരന്‍ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ

Aswathi Kottiyoor
WordPress Image Lightbox