24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സ്വപ്നജോലിക്കായി ആദ്യം കാനഡയിലെത്തുന്നത് 13 പേര്‍; റിക്രൂട്ട്മെന്‍റിൽ ഇതുവരെ 190 പേരെ തെരഞ്ഞെടുത്തു
Uncategorized

സ്വപ്നജോലിക്കായി ആദ്യം കാനഡയിലെത്തുന്നത് 13 പേര്‍; റിക്രൂട്ട്മെന്‍റിൽ ഇതുവരെ 190 പേരെ തെരഞ്ഞെടുത്തു


തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്കായി കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചിരുന്നു. ഇതുവഴി തെരഞ്ഞെടുത്ത 190 പേരുമായുളള വണ്‍-ടു-വണ്‍ അഭിമുഖങ്ങള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസിന്റെയും (എൻഎൽ ഹെൽത്ത് സർവീസസ്) സര്‍ക്കാറിന്റെയും പ്രതിനിധികളായ മെലിസ കോൾബൺ, ചെൽസി മിഷേൽ സ്റ്റേസി, സോഫിയ റേച്ചൽ സോളമൻ, ആലിസൺ ലിയ ഹിസ്കോക്ക്, ഷമറുഖ് അസീസ് ഭൂയാൻ എന്നിവരടങ്ങുന്ന പ്രതിനിധിസംഘത്തിന്റെ നേതൃത്വത്തിലാണ് അഭിമുഖങ്ങള്‍.

കാനഡയിലേയ്ക്കുളള കുടിയേറ്റ നടപടികള്‍ വേഗത്തിലാക്കാനും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുടിയേറ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമാണ് വണ്‍-ടു-വണ്‍ മീറ്റിങ്ങുകള്‍. ഇവരില്‍ കാനഡയിലേയ്ക്ക് പോകുന്നതിനുളള 13 പേരുടെ ആദ്യസംഘത്തിന്റെ ഒത്തുചേരലും വെളളിയാഴ്ച എറണാകുളത്ത് ചേര്‍ന്നു. ഇവരുടെ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. വീസ അനുവദിക്കുന്ന മുറയ്ക്ക് ഇവര്‍ കാനഡയിലേയ്ക്ക് യാത്രതിരിക്കും. കൊച്ചി ലേ-മെറിഡിയന്‍ ഹോട്ടലില്‍ വെളളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ നോര്‍ക്ക റൂട്ട്സില്‍ നിന്നും റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ്. പി. ജോസഫ്, അസി. മാനേജര്‍ രതീഷ്.ജി.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി: സംസ്ഥാനത്ത് ഇനി അതിശക്തമായ മഴ ദിനങ്ങൾ: ഉയര്‍ന്ന തിരമാലക്കും സാധ്യത

Aswathi Kottiyoor

നോട്ടയ്ക്ക് വോട്ടിടാൻ കോൺഗ്രസ് ആഹ്വാനം; പെട്ടിയിൽ വീണത് 2.18 ലക്ഷം വോട്ടുകൾ, ഒപ്പം രണ്ടാം സ്ഥാനവും

Aswathi Kottiyoor

പനമ്പിള്ളി നഗറിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox