24 C
Iritty, IN
November 16, 2024
  • Home
  • Uncategorized
  • പരിശോധനയിൽ കണ്ടെത്തിയത് മെത്താഫിറ്റമിനും കഞ്ചാവും; കാസർകോട് ഒരാൾ പിടിയിൽ
Uncategorized

പരിശോധനയിൽ കണ്ടെത്തിയത് മെത്താഫിറ്റമിനും കഞ്ചാവും; കാസർകോട് ഒരാൾ പിടിയിൽ

കാസർകോട്: ലഹരി വസ്തുക്കളുമായി കാസർകോട് ഒരാളെ അറസ്റ്റ് ചെയ്തു. കാസർകോ‍ട് കാനത്തുങ്കര സ്വദേശി മുഹമ്മദ്‌ ഹനീഫ് കെയാണ് എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 23 ഗ്രാം മെത്തഫിറ്റാമിനും10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സ്പെഷ്യൽ സ്‌ക്വാഡിന്റെ അധിക ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അമൽ രാജവനാണ് പ്രതിയെ പിടികൂടാൻ നേതൃത്വം നൽകിയത്.

അസി എക്സൈസ് ഇൻസ്പെക്ടർമാരായ ജെയിംസ് എബ്രഹാം കുറിയോ, ജനാർദ്ദനൻ കെഎ, പ്രിവന്റീവ് ഓഫീസർമാരായ നൗഷാദ് കെ, പ്രസാദ് എംഎം, സിവിൽ എക്സൈസ് ഓഫീസർമാരായ, നസറുദ്ദീൻ എകെ, സോനു സെബാസ്റ്റ്യൻ, അരുൺ ആർകെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഫസീല ടി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർമാരായ ക്രിസ്റ്റീൻ പിഎ, വിജയൻ പിഎസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

Aswathi Kottiyoor

രാജസ്ഥാനിൽ ബിജെപി, തെലങ്കാനയിൽ കോൺഗ്രസ്, മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച്; എക്സിറ്റ് പോൾ ഫലങ്ങൾ

Aswathi Kottiyoor

‘കഷണ്ടിയുള്ള മാമന്‍’; പത്മകുമാറിനെ ഓയൂരിലെ ആറുവയസുകാരി തിരിച്ചറിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox