24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തേങ്ങ ഒഴുകിവരുന്നത് കണ്ട് എടുക്കാനായി ചാടി; പത്തനംതിട്ടയിൽ തോട്ടില്‍ ഒഴുക്കിൽപെട്ട ആളുടെ മൃതദേഹം കിട്ടി
Uncategorized

തേങ്ങ ഒഴുകിവരുന്നത് കണ്ട് എടുക്കാനായി ചാടി; പത്തനംതിട്ടയിൽ തോട്ടില്‍ ഒഴുക്കിൽപെട്ട ആളുടെ മൃതദേഹം കിട്ടി


പത്തനംതിട്ട: പത്തനംതിട്ടയിൽ തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് ഇന്നലെ ഒഴുക്കിൽ പെട്ടത്. ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ കണ്ട് അതെടുക്കാനായി ചാടിയാണ് ഒഴുക്കിൽപ്പെട്ടത്. ഇയാൾ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമൺ കടവിൽ നിന്നാണ്, ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത് മൃതദേഹം കണ്ടത്. അതേസമയം മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കാണാതായ ബിഹാർ സ്വദേശി നരേഷിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ നീന്തുന്നതിനിടയിലാണ് നരേഷ് ഒഴുക്കിൽപ്പെട്ടത്.

Related posts

ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത്

Aswathi Kottiyoor

അനുമതി ന‌‌‌ൽകാനാകില്ലെന്നുറച്ച് മണിപ്പൂര്‍ സർക്കാർ; രാഹുൽ ഗാന്ധിയുടെ ജോഡോ ന്യായ് യാത്രയുടെ റൂട്ടിൽ മാറ്റം

Aswathi Kottiyoor

കണ്ണൂരിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ, മരണം പീഡന കേസിൽ വിധി വരാനിരിക്കെ

Aswathi Kottiyoor
WordPress Image Lightbox