23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പൈല്‍സിനും ഫിസ്റ്റുലയ്ക്കും ‘ചികിത്സ’; കുന്ദംകുളത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍
Uncategorized

പൈല്‍സിനും ഫിസ്റ്റുലയ്ക്കും ‘ചികിത്സ’; കുന്ദംകുളത്ത് വ്യാജ ഡോക്ടര്‍ പിടിയില്‍

തൃശൂര്‍: പൈല്‍സിനും ഫിസ്റ്റുലയ്ക്കും പരിഹാരം എന്ന രീതിയില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തിവന്നിരുന്ന വ്യാജ ഡോക്ടര്‍ കുന്ദംകുളത്ത് പിടിയില്‍. അസം സ്വദേശിയായ പ്രകാശ് മണ്ഡല്‍ എന്നയാളാണ് പിടിയിലായത്.

അമ്പത്തിമൂന്നുകാരനായ ഇദ്ദേഹം വര്‍ഷങ്ങളായി കേരളത്തില്‍ താമസിക്കുന്നയാളാണ്. പാറേമ്പാടത്ത് പ്രവർത്തിച്ചിരുന്ന ‘റോഷ്നി ക്ലിനിക്’ എന്ന സ്ഥാപനത്തിന്‍റെ മറവിലാണ് പ്രതി വ്യാജ ചികിത്സ നടത്തിയിരുന്നത്.

ക്ലിനിക്കില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്‍റെ പക്കല്‍ മതിയായ രേഖകളൊന്നും തന്നെയില്ല എന്നത് കണ്ടെത്തിയത്. ഇതോടെ കുന്ദംകുളം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം ക്ലിനിക്കില്‍ നിന്ന് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല വസ്തുക്കളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതും ക്ലിനിക്കില്‍ നിന്ന് കിട്ടിയ ചില രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി, റിമാൻഡ് ചെയ്തു.

Related posts

കരുവന്നൂരിലെ പാവങ്ങളുടെ പണം തിരിച്ചുനൽകും, കേരളത്തിന്റെ വീടുകളിൽ മോദി ഗ്യാരന്റി എത്തി: നരേന്ദ്ര മോദി

Aswathi Kottiyoor

അവയവക്കച്ചവടം; അപ്പോളോ ആശുപത്രിയിലെ ഡോക്ടറടക്കം 7 പേർ അറസ്റ്റിൽ

Aswathi Kottiyoor

മട്ടന്നൂരിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox