24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്ന യുവാവ് ഷോക്കേറ്റു മരിച്ചു; കെഎസ്ഇബിക്കെതിരെ പരാതിയുമായി കുടുംബം
Uncategorized

മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്ന യുവാവ് ഷോക്കേറ്റു മരിച്ചു; കെഎസ്ഇബിക്കെതിരെ പരാതിയുമായി കുടുംബം

കോഴിക്കോട്: സ്‌കൂട്ടറില്‍ സഞ്ചരിക്കവേ മഴ നനയാതിരിക്കാന്‍ സമീപത്തെ കടയില്‍ കയറി നിന്ന യുവാവ് തൂണില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പൂവാട്ടുപറമ്പ് പുതിയതോട്ടില്‍ ആലി മുസ്‌ല്യാരുടെ മകന്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരനും ഷോക്കേറ്റു. കഴിഞ്ഞ ദിസവം പുലര്‍ച്ചെ ഒന്നോടെയാണ് അപകടം നടന്നത്. റിജാസും സഹോദരനും സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരവേ മഴ പെയ്തതിനാല്‍ കടയിലേക്ക് കയറി നില്‍ക്കുകയായിരുന്നു. കടയിലെ തൂണില്‍ നിന്നാണ് ഷോക്കേറ്റത്. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതിയുമായി റിജാസിന്റെ കുടുംബം രംഗത്തെത്തി.

തൂണില്‍ ഷോക്കുണ്ടെന്ന് നേരത്തേ പരാതി നല്‍കിയിട്ടും വേണ്ടത്ര ഗൗനിച്ചില്ലെന്നാണ് ആക്ഷേപം. കടക്കു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ സമീപത്തെ മരം തട്ടി നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. ഇതാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനു മുന്‍പും ഷോക്കേല്‍ക്കുന്നുണ്ടെന്ന് പരാതിപ്പെട്ടിട്ടുണ്ടെങ്കിലും പരാതി രജിസ്റ്റർ ചെയ്യുകയ്യല്ലാതെ പരിഹാര നടപടികള്‍ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.

Related posts

വഞ്ചിയൂർ എയര്‍ഗൺ ആക്രമണം; വ്യക്തി വൈരാഗ്യം തന്നെയെന്ന നിഗമനത്തിൽ പൊലീസ്, വിവിധ സംഘങ്ങളായി അന്വേഷണം

Aswathi Kottiyoor

രണ്ട് കുട്ടികള്‍ക്ക് പുതു ജീവന്‍ നല്‍കി ആദര്‍ശ് യാത്രയായി

Aswathi Kottiyoor

കാർഗിലിലേത് പാകിസ്ഥാൻ ചതിക്കെതിരായ ജയം; ഭീകരവാദം ഉപയോഗിച്ച് നിങ്ങൾ വിജയിക്കില്ലെന്ന് മോദിയുടെ മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox