24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി കടത്ത്; പോക്കറ്റ് പരിശോധിച്ചപ്പോൾ എംഡിഎംഎ, യുവാവ് പിടിയിൽ
Uncategorized

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി കടത്ത്; പോക്കറ്റ് പരിശോധിച്ചപ്പോൾ എംഡിഎംഎ, യുവാവ് പിടിയിൽ


തൃശൂര്‍: കൊച്ചിയിലേക്ക് കടത്തുകയായിരുന്ന രാസ ലഹരിയുമായി യുവാവ് പിടിയിൽ. തൃശൂര്‍ കൊരട്ടിയില്‍ വെച്ചാണ് യുവാവ് പിടിയിലായത്. കണ്ണൂർ ഇരിട്ടി വിളമന സ്വദേശി മലയിൽ വീട്ടിൽ അമൽ കൃഷ്ണ (27 വയസ്) നാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസലഹരി കടത്തുന്നുവെന്ന രഹസ്യ വിവരത്തെതുടർന്ന് കൊരട്ടി ജംഗ്ഷനിൽ നടത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. യുവാവില്‍ നിന്ന് പതിനഞ്ച് ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.

പോക്കറ്റിൽ പൊതിഞ്ഞു സൂക്ഷിച്ച എംഡിഎംഎ പൊലീസ് പരിശോധനയിലാണ് കണ്ടെടുത്തത്. അമൽ കൃഷ്ണന് മുമ്പും ലഹരിമരുന്ന് കേസുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഒരു ലക്ഷത്തിലേറെ രൂപ വിലവരും. മയക്കുമരുന്നുമായി പിടിയിലായ യുവാവിനെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കും.

Related posts

കൊല്ലത്ത് പഞ്ചവാദ്യ കലാകാരൻ ബൈക്കും ബസും കൂട്ടിയിടിച്ച് മരിച്ചു

Aswathi Kottiyoor

സാഹസിക പ്രിയർക്ക് സ്വാഗതം; കാട്ടാമ്പള്ളി കയാക്കിങ് ടൂറിസം കേന്ദ്രത്തിന് തുടക്കമായി

Aswathi Kottiyoor

കൂലിപ്പണി ചെയ്ത് വളർത്തിയ മക്കൾ അമ്മയെ ഉപേക്ഷിച്ചു, മരിച്ചിട്ടും വന്നില്ല; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അജുവെത്തി!

Aswathi Kottiyoor
WordPress Image Lightbox