27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ഇരിട്ടി ക്ലസ്റ്റർ തല അരങ്ങ്
Uncategorized

ഇരിട്ടി ക്ലസ്റ്റർ തല അരങ്ങ്

കുടുംബശ്രീ ഓക്സ‌സിലറി അംഗങ്ങളുടെ സർഗോത്സവം 2024 മെയ് 22,23 മണത്തണ ഹൈസ്കൂളിൽ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്‌മയായ കുടുംബശ്രീ പ്രസ്ഥാനം 26 വര്ഷം പൂർത്തീകരിക്കുന്നു. കുടുംബശ്രീ അംഗങ്ങളുടെയും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടി അരങ്ങ് -2024 എന്ന പേരിൽ കുടുംബശ്രീ കലോത്സവം സംസ്‌ഥാന തലത്തിൽ സംഘടിപ്പിക്കുന്നു. ഇരിട്ടി ക്ലസ്‌റ്റർ തല കുടുംബശ്രീ കലോത്സവം മെയ് 22, 2024 23 തീയതികളിൽ പേരാവൂർ മണത്തണ ഹൈസ്‌കൂളിൽ വെച്ച് സംഘടിപ്പിക്കുന്നു. ഇരിട്ടി പേരാവൂർ ബ്ലോക്കുകളിലെ സി ഡി എസ്സുകളും ഇരിക്കൂർ ബ്ലോക്കിലെ ഉളിക്കൽ,പടിയൂർ,ഇരിക്കൂർ സി ഡി എസ്സുകളും ചേർന്ന് 18 സി ഡി എസ്സുകളിൽ(തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ) നിന്നായി 800 ൽ പരം കലാകാരികൾ ക്ലസ്‌റ്റർ തല മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നു. ഈ തവണ കുടുംബശ്രീ അംഗങ്ങൾക്കും ഓക്സ‌ിലറി ഗ്രൂപ്പ് അംഗങ്ങൾക്കുമായി വ്യത്യസ്ത‌ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി പി വേണുഗോപാൽ ചെയർമാനായും, ശ്രീ നൈൽ കോട്ടായി ജനറൽ കൺവീനർ ആയും 1009 സണ്ണി ജോസഫ് എം എൽ രക്ഷാധികാരിയുമായുള്ള സംഘാടക സമിതി രൂപീകരിച്ചു. 4 വേദികളിലായി 40 മത്സരങ്ങൾ സ്‌റ്റേജ്, സ്‌റ്റേജ് ഇതര വിഭാഗത്തിൽ അരങ്ങേറുന്നു. 18 മുതൽ 40 വയസ്സുവരെയുള്ള അയൽക്കൂട്ടത്തിൽ അംഗമല്ലാത്ത യുവതികളാണ് ഓക്‌സിലറി വിഭാഗത്തിൽ കലോത്സവത്തിന് മത്സരിക്കുന്നത്. കുടുംബശ്രീ കലോത്സവത്തിന്റെ ഭാഗമായി ഭക്ഷണാവശ്യത്തിനായുള്ള വിഭവങ്ങൾ കുടുംബശ്രീ സി ഡി എസ്സുകളിൽ നിന്ന് ശേഖരിക്കും. മെയ് 21 ന് പേരാവൂർ കുടുംബശ്രീ അംഗങ്ങളുടെ വിപുലമായ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. മെയ് 22 ന് ‌സ്റ്റേജിതര മത്സരങ്ങളും 23 ന് സ്റ്റേജിന മത്സരങ്ങളും സംഘടിപ്പിക്കും. മെയ് 23 ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട രാജ്യസഭാ എം പി എം വി ശിവദാസൻ കലോത്സവ ഉദ്ഘാടനവും, പേരാവൂർ എം എൽ എ ശ്രീ സണ്ണി ജോസഫ് സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും നിർവഹിക്കും.

Related posts

കനത്ത വേനല്‍ച്ചൂട്, അതിജീവനത്തിനിടെ വയലില്‍ കാട്ടാനയുടെ പരാക്രമവും; നിസ്സഹായനായി കര്‍ഷകന്‍

Aswathi Kottiyoor

അവസാന കടമ്പയും കടന്നു, ശുഭവാര്‍ത്ത വൈകാതെയെത്തും; ബ്ലഡ് മണിയുടെ ചെക്ക് കോടതിയിലെത്തി, റഹീം മോചനം ഉടൻ

Aswathi Kottiyoor

‘തലേദിവസം രാത്രി മാര്‍ട്ടിന് ഒരു കോള്‍ വന്നു’; കളമശേരി സ്‌ഫോടനത്തില്‍ പ്രതിയുടെ ഭാര്യയുടെ നിര്‍ണായക മൊഴി പുറത്ത്

Aswathi Kottiyoor
WordPress Image Lightbox