26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • പക്ഷിപ്പനി: കുട്ടനാട് നിരീക്ഷണത്തിന് പ്രത്യേക കര്‍മ്മ പദ്ധതിയുടെ ആവശ്യകത പരിശോധിക്കുമെന്ന് കേന്ദ്ര സംഘം
Uncategorized

പക്ഷിപ്പനി: കുട്ടനാട് നിരീക്ഷണത്തിന് പ്രത്യേക കര്‍മ്മ പദ്ധതിയുടെ ആവശ്യകത പരിശോധിക്കുമെന്ന് കേന്ദ്ര സംഘം


ആലപ്പുഴ: കുട്ടനാടിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍ പരിഗണിച്ച് പക്ഷിപ്പനി നിരീക്ഷണത്തിനായി പ്രത്യേക കര്‍മ്മ പദ്ധതി ആവശ്യമാണോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര സംഘം ഉള്‍പ്പെട്ട പക്ഷിപ്പനി അവലോകന യോഗം. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗപ്രതിരോധ നിരീക്ഷണ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സംഘം ജില്ലയിലെത്തിയത്. രോഗ ലക്ഷണങ്ങള്‍ കാണുമ്പോള്‍ മാത്രമല്ലാതെ മുഴുവന്‍ സമയ നിരീക്ഷണ സംവിധാനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും കോണ്‍ടൂര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. ജില്ലയിലെ പക്ഷിപ്പനി നീരീക്ഷണ സംവിധാനം, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി.

കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം കമ്മിഷ്ണര്‍ ഡോ.അഭിജിത്ത് മിത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ഡോ.സി. ടോഷ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെറ്റിറനറി എപ്പിഡമോളജി ആന്‍ഡ് ഡിസീസ് ഇന്‍ഫര്‍മാറ്റിക്സ് പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ഡോ. മുദ്ദസ്സര്‍ ചന്ദ, കേന്ദ്ര മൃഗസംരക്ഷണ ക്ഷീര വകുപ്പ് അസിസ്റ്റന്റ് കമ്മിഷ്ണര്‍ ഡോ. അദിരാജ് മിശ്ര എന്നിവരടങ്ങുന്നതാണ് സംഘം. യോഗത്തില്‍ സംസ്ഥാന വെറ്റിറനറി കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. എ.കൗശിഗന്‍, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സുരേഷ് പണിക്കര്‍, ചീഫ് വെറ്റിറനറി ഓഫീസര്‍ ഡോ. രാജീവ്, ജില്ല എപ്പിഡമോളജിസ്റ്റ് ഡോ. വൈശാഖ് മോഹന്‍, ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. എസ്.എന്‍. ജീന, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പക്ഷിപ്പനി ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. വൈറസിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാനം. ഇതിനായി ദേശാടന പക്ഷികള്‍, തണ്ണീര്‍ത്തട പക്ഷികള്‍ എന്നിവയില്‍ നിന്ന് കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കേണ്ടതുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വളര്‍ത്തുപക്ഷികളെയും നിരീക്ഷണമെന്ന് യോഗം വിലയിരുത്തി. കുട്ടനാട്ടിലെ താറാവ് വളര്‍ത്തുരീതി മനസ്സിലാക്കാന്‍ ചമ്പക്കുളം പഞ്ചായത്തിലെ താറാവു വളര്‍ത്തു കേന്ദ്രങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.

Related posts

സുപ്രീം കോടതിയുടെ വിമർശനത്തിന് പിന്നാലെ ഗവർണർ ക്ഷണിച്ചു, പൊന്മുടി എത്തി; മന്ത്രിയായി അധികാരമേറ്റു

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എസ്പിസി കുട്ടികള്‍ നിര്‍മ്മിച്ച കമ്മ്യൂണിറ്റി പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

സീറോ കാർബൺ; ഒരു വർഷം നീളുന്ന പദ്ധതികളുമായി കേളകം പഞ്ചായത്ത്

Aswathi Kottiyoor
WordPress Image Lightbox