24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പത്തനംതിട്ടയിൽ മലയോര മേഖലയിൽ രാത്രിയാത്ര നിരോധനം; 19 മുതൽ 23 വരെ 7 മണിക്ക് ശേഷം രാത്രിയാത്ര പാടില്ല
Uncategorized

പത്തനംതിട്ടയിൽ മലയോര മേഖലയിൽ രാത്രിയാത്ര നിരോധനം; 19 മുതൽ 23 വരെ 7 മണിക്ക് ശേഷം രാത്രിയാത്ര പാടില്ല

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി കളക്ടർ. മെയ് 19 മുതൽ 23 വരെയാണ് ഏഴ് മണിക്ക് ശേഷം രാത്രി യാത്ര നിരോധിച്ചിരിക്കുന്നത്. ഗവി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലേക്കും യാത്ര നിരോധനമുണ്ട്. അതുപോലെ തന്നെ ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചു. എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ സജ്ജമാക്കി എന്ന് കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. റാന്നി, കോന്നി മേഖലയിൽ ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്ന് കർശന നിർദേശം നൽകിയെന്നും ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ പറഞ്ഞു.

Related posts

തൃശൂരില്‍ അഞ്ച് വയസുകാരന്‍ വെട്ടേറ്റുമരിച്ചു

Aswathi Kottiyoor

ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍; നാലിരട്ടി സന്തോഷത്തോടെ കുടുംബം

Aswathi Kottiyoor

ഇന്ന്‌ ലോക അങ്ങാടിക്കുരുവിദിനം മറവിയുടെ പുസ്‌തകത്തിൽ ചേക്കേറാൻ കുഞ്ഞൻപക്ഷികൾ.*

Aswathi Kottiyoor
WordPress Image Lightbox