24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന; പ്രതി രക്ഷപ്പെട്ടത് വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിന്‍റെ മുറ്റത്ത് നിന്ന്
Uncategorized

ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന; പ്രതി രക്ഷപ്പെട്ടത് വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിന്‍റെ മുറ്റത്ത് നിന്ന്


തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ എത്തിക്കുന്നതിനിടെ നാടകീയമായ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന. ഇന്നലെ രാത്രി ഒമ്പതോടെയാണ് ജയിലിലെത്തിക്കുന്നതിനിടെ കൊടും ക്രിമിനലായ ബാലമുരുകൻ നാടകീയമായി രക്ഷപ്പെട്ടത്.

തമിഴ്‍നാട്ടില്‍ നിന്നാണ് ബാലമുരുകനെ എത്തിച്ചത്. തമിഴ്‍നാട് പൊലീസിന്‍റെ വാനിലായിരുന്നു. വിയ്യൂര്‍ ജയിലിന് മുമ്പിലെത്തിയതോടെ പൊലീസുകാര്‍ ബാലമുരുകന്‍റെ കയ്യിലെ വിലങ്ങ് ഊരി. എന്നാല്‍ ഉടൻ തന്നെ ഇയാള്‍ വാനിന്‍റെ ഇടതുവശത്തെ ഗ്ലാസ് ഡോര്‍ തുറന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം ബാലമുരുകന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും അതെല്ലാം വിഫലമാവുകയായിരുന്നു. ഇപ്പോള്‍ ബാലമുരുകൻ കേരളത്തിന്‍റെ അതിര്‍ത്തി കടന്നെന്ന സൂചനയാണ് ലഭിക്കുന്നത്.

കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ. ഏറ്റവും ഒടുവിലായി പിടിയിലായത് 2023 സെപ്തംബറിൽ മറയൂരിൽ നിന്നാണ്.

Related posts

ടിപി കേസ്: പ്രതികൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടുന്നത് എന്തിനെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി

Aswathi Kottiyoor

ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു

Aswathi Kottiyoor

സിദ്ധാര്‍ത്ഥന് ‘ഒപ്പിടല്‍ ശിക്ഷ’യും; പ്രതികളെ പ്രകോപിപ്പിച്ചത് സിദ്ധാര്‍ത്ഥന് ക്യാംപസില്‍ കിട്ടിയ സ്വീകാര്യത!

Aswathi Kottiyoor
WordPress Image Lightbox