24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കുപ്രസിദ്ധ മോഷ്ടാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു, നിരവധി കേസുകളിൽ പ്രതി
Uncategorized

കുപ്രസിദ്ധ മോഷ്ടാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു, നിരവധി കേസുകളിൽ പ്രതി

തൃശൂർ: തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശി ബാലമുരുകൻ (36) ആണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കി വിയ്യൂർ അതീവ സുരക്ഷ ജയിലിൽ എത്തിക്കുമ്പോഴായിരുന്നു സംഭവം. ജയിലിൻ്റെ പരിസരത്ത് വച്ച് തമിഴ്നാട് പൊലീസിനെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. 2023 സെപ്തംബർ 24 മുതൽ വിയ്യൂർ അതീവ സുരക്ഷ ജയിലിലായിരുന്നു. മോഷ്ടാവിനെ പിടികൂടാൻ തിരച്ചിൽ തുടങ്ങി. കേരളത്തിലും തമിഴ്നാട്ടിലുമായി ഒട്ടേറെ മോഷണ കേസുകളിൽ പ്രതി.

Related posts

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: നൊമ്പരമായി അബ്ദുല്ലയുടെ കോഴികൾ, ചത്തൊടുങ്ങിയത് 1500 എണ്ണം

Aswathi Kottiyoor

നാല് വർഷ ബിരുദ സെമിനാർ സംഘടിപ്പിച്ചു

Aswathi Kottiyoor

തണ്ണിമത്തൻ കഴിച്ച് ദേഹാസ്വാസ്ഥ്യം; അഞ്ച് പേർ ചികിത്സ തേടി

WordPress Image Lightbox