22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ഫൈനാൻസുകാരുടെ ഭീഷണി; പാലക്കാട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മധ്യവയസ്കൻ ജീവനൊടുക്കി
Uncategorized

ഫൈനാൻസുകാരുടെ ഭീഷണി; പാലക്കാട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മധ്യവയസ്കൻ ജീവനൊടുക്കി

പാലക്കാട്: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാലക്കാട് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. കിണാശ്ശേരി സ്വദേശി ശിവദാസൻ(48) ആണ് ആത്മഹത്യ ചെയ്തത്. ശിവദാസന് ഫൈനാൻസുകാരുടെ ഭീഷണി നിരന്തരം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ശിവദാസൻ ജീവനൊടുക്കുന്നതിന് അരമണിക്കൂർ മുൻപും വീട്ടിൽ ഫിനാൻസുകാർ എത്തിയിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.

ഇതിൽ മനം നൊന്താണ് ശിവദാസൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ശിവദാസന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

16 വയസുള്ള വിദ്യാര്‍ത്ഥിക്ക് നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചു; 24 കാരിയായ അധ്യാപിക അറസ്റ്റില്‍ !

Aswathi Kottiyoor

വനിത ജീവനക്കാരിയെ രാത്രി ചോദ്യം ചെയ്തത് നിയമവിരുദ്ധം; മാസപ്പടി കേസിൽ ഇഡിക്കെതിരെ സിഎംആർഎൽ ജീവനക്കാർ

Aswathi Kottiyoor

വാഹനത്തിനുള്ളിലെ ദൃശ്യങ്ങളും കാണാം, ലൈറ്റ് ഇട്ടാലും പകർത്തും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Aswathi Kottiyoor
WordPress Image Lightbox