22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി പത്തനംതിട്ട കളക്ടർ, മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം
Uncategorized

ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി പത്തനംതിട്ട കളക്ടർ, മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ഇന്ന് (15-05-24) മുതല്‍ മെയ് 18 വരെ ശക്തമായ മഴക്കുള്ള മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രത്യേക കരുതല്‍ നിര്‍ദേശം പുറത്തിറക്കി കളക്ടര്‍. നദികളില്‍ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാല്‍ ആളുകള്‍ കരുതലോടെയിരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം. കക്കാട്ടാറിന്‍റെയും പമ്പയാറിന്‍റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്‍റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കേണ്ടി വന്നേക്കും. അതിനാല്‍ ഏതു സമയത്തും മണിയാര്‍ ബാരേജിന്‍റെ അഞ്ച് സ്പില്‍വെ ഷട്ടറുകളും പരമാവധി 100 സെ.മി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കാം. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 50 സെ.മി. വരെ ജലനിരപ്പ് ഉയരാനും അാധ്യതയുണ്ട് എന്നതിനാലാണ് മുന്നറിയിപ്പ്. നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

Related posts

മോഷ്ടാക്കൾ എത്തിയത് ബൈക്കിൽ, ടവൽ വായിൽ തിരുകി സ്വര്‍ണം പൊട്ടിച്ച് കടന്നു

നീറ്റിൽ ചർച്ച വേണം; പാർലമെന്റ് വിദ്യാർത്ഥികൾക്കൊപ്പം എന്ന സന്ദേശം നൽകണം: രാഹുൽ ​ഗാന്ധി

Aswathi Kottiyoor

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ കൊടിയേറ്റം; അവസാനഘട്ട ഒരുക്കത്തില്‍ തലസ്ഥാനനഗരം

Aswathi Kottiyoor
WordPress Image Lightbox