25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • പ്രശസ്ത നാടക നടൻ എം സി കട്ടപ്പന നിര്യാതനായി: സംസ്കാരം നാളെ സെൻറ് ജോർജ് പള്ളിയിൽ
Uncategorized

പ്രശസ്ത നാടക നടൻ എം സി കട്ടപ്പന നിര്യാതനായി: സംസ്കാരം നാളെ സെൻറ് ജോർജ് പള്ളിയിൽ


ഇടുക്കി: പ്രശസ്ത നാടക നടൻ എം സി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ (75) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 9.30 കട്ടപ്പന സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ. 1977-ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ പുണ്യതീര്‍ത്ഥം തേടി എന്ന പ്രൊഫഷണല്‍ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളില്‍ അഭിനയിച്ചു. 2007-ല്‍ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണ് എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. 2014 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചു. കാഴ്ച, പകല്‍, പളുങ്ക്, നായകന്‍ തുടങ്ങി സിനിമകളിലും 25 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Related posts

ബൈക്കിലും സ്കൂട്ടറിലും പൊടിപാറിയ കച്ചവടം, 70 ലിറ്റർ വിദേശമദ്യവുമായി 60കാരൻ പിടിയിൽ

Aswathi Kottiyoor

തുംഗഭദ്ര ഡാമിന്‍റെ ഗേറ്റ് തകർന്നു; ഒഴുകി പോയത് 35,000 ക്യുസെക്സ് വെള്ളം, 3 ജില്ലകളില്‍ അതീവ ജാഗ്രത നിർദേശം

Aswathi Kottiyoor

♦️മാത്യു കുഴൽനാടൻ ആളുകളെ വിമർശിക്കില്ല തേജോവധം ചെയ്തിട്ട് തിരിഞ്ഞോടും: മന്ത്രി എംബി രാജേഷ്🛑

Aswathi Kottiyoor
WordPress Image Lightbox