22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • 5 വയസുകാരന് ലൈഗിക പീഡനം, ചെറുത്തപ്പോൾ ഭീഷണി, 20 കാരൻ അറസ്റ്റിൽ
Uncategorized

5 വയസുകാരന് ലൈഗിക പീഡനം, ചെറുത്തപ്പോൾ ഭീഷണി, 20 കാരൻ അറസ്റ്റിൽ

ധാരാവി: 5 വയസുള്ള ആൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച 20കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ധാരാവിയിലാണ് സംഭവം. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. മെയ് 4ന് ധാരാവി മേഖലയിൽ പവർകട്ട് നടന്ന സമയത്തായിരുന്നു പീഡനമെന്നാണ് 5 വസുകാരൻ പരാതിയിൽ വിശദമാക്കു്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുട്ടിയുടെ പിതാവ് സമീപത്ത് ചെറിയ കട നടത്തുകയായിരുന്നു. ഈ സമയത്താണ് അയൽവാസിയായ യുവാവ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ട് പോയത്.

യുവാവിന്റെ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ബഹളം വച്ച കുട്ടിയെ യുവാവ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിന് ശേഷം ഭയന്നു പോയ കുട്ടി വിവരം ആരോടും പറഞ്ഞില്ല. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം ശ്രദ്ധിച്ച രക്ഷിതാക്കൾ വിവരം തിരക്കിയപ്പോഴാണ് സംഭവിച്ച അതിക്രമത്തേക്കുറിച്ച് അഞ്ച് വയസുകാരൻ വിശദമാക്കിയത്. ഇതിന് പിന്നാലെ രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു.

Related posts

ഒറ്റ ദിവസത്തിൽ ഞെട്ടി കേരളം, ഇന്നലെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിച്ച ദിവസം; നിയന്ത്രണം വരുമോ?

Aswathi Kottiyoor

‘മിസൈലല്ല, ബസാണ്’; മലപ്പുറത്ത് സ്വകാര്യ ബസിന്‍റെ മത്സരയോട്ടം, എല്ലാം ക്യാമറ കണ്ടു, ഡ്രൈവർക്ക് എട്ടിന്‍റെ പണി

Aswathi Kottiyoor

പ്രായപൂർത്തിയാകാത്ത ചെറുമകളെ 24 കാരന് വിവാഹം ചെയ്തു നൽകി; മുത്തശ്ശി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox