24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വൈദ്യുതി നിയന്ത്രണവും വേനൽമഴയും തുണച്ചു, ഒന്നരമാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ
Uncategorized

വൈദ്യുതി നിയന്ത്രണവും വേനൽമഴയും തുണച്ചു, ഒന്നരമാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. ഒന്നര മാസത്തിനിടെ ആദ്യമായി പ്രതിദിന ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെയെത്തി. ഇന്നലത്തെ ആകെ ഉപയോഗം 98.83 ദശലക്ഷം യൂണിറ്റാണ്. പീക്ക് ടൈം ആവശ്യകതയും അയ്യായിരം മെഗാവാട്ടിന് താഴെയെത്തി. ഇന്നലെത്തെ പീക്ക് ആവശ്യം 4976 മെഗാവാട്ടാണ്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണവും വിവിധ ഇടങ്ങളിൽ വേനൽ മഴ പെയ്തതുമാണ് ഉപഭോഗം കുറയാൻ കാരണം

സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ്ങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. പ്രാദേശിക തലത്തിൽ മേഖല തിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണം ഫലം കണ്ടെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലെ വിലയിരുത്തൽ. വേനൽ മഴ പെയ്തു തുടങ്ങിയതോടെ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണ വിധേയമായി. നിലവിലുള്ള മേഖല നിയന്ത്രണം വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി ഒഴിവാക്കും. അതിവേഗത്തിൽ പ്രതിദിന വൈദ്യുതി ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റിൽ താഴെ എത്തിക്കുകയും പീക്ക് ആവശ്യകത അയ്യായിരം മെഗാവാട്ടിന് താഴെ എത്തിക്കുകയുമാണ് ലക്ഷ്യം

Related posts

ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും, കേരളത്തിലെ മഴ സാഹചര്യം ശക്തമാകും

Aswathi Kottiyoor

ഇവര്‍ ഇന്ത്യയുടെ ഗഗനചാരികള്‍! ബഹിരാകാശ യാത്രാ സംഘത്തെ മലയാളി നയിക്കും, ഇവരാണ് ആ നാലുപേര്‍

Aswathi Kottiyoor

ഷിരൂരില്‍ കാണാതായ അർജുന്‍റെ ഭാര്യക്ക് സഹകരണ ബാങ്കിൽ ജോലി,ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയില്‍ നിയമന ഉത്തരവ്

Aswathi Kottiyoor
WordPress Image Lightbox