22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്ക്; പ്രദേശത്ത് 3 മാസത്തിനിടെ കടിയേറ്റത് 25 പേർക്ക്
Uncategorized

നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്ക്; പ്രദേശത്ത് 3 മാസത്തിനിടെ കടിയേറ്റത് 25 പേർക്ക്

കോഴിക്കോട്: നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വയോധികമാർക്ക് പരിക്കേറ്റു. ആയിഷു, നാരായണി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. രാവിലെ ഒൻപതരയോടെ കനാൽപ്പാലം റോഡിലാണ് സംഭവം.

താഴെ വീണുപോയ ആയിഷുവിന്‍റെ ഇരു കൈകൾക്കും മുഖത്തും നാരായണിയുടെ കാലിനും കടിയേറ്റു. ഇരുവരും നാദാപുരം ഗവണ്‍മെന്‍റ് ആശുപത്രിയിൽ ചികിൽസ തേടി. ഓടിപ്പോയ തെരുവുനായയെ കണ്ടെത്താനായിട്ടില്ല. ഈ ഭാഗത്ത് തെരുവ് നായ ആക്രമണം പതിവാകുകയാണ്. മൂന്ന് മാസത്തിനിടെ ഇരുപത്തഞ്ചോളം പേർക്കാണ് കടിയേറ്റത്.

Related posts

സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്

Aswathi Kottiyoor

മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളിലെ വിദ്യാർത്ഥികൾ വീണ്ടും ക്ലാസിലേക്ക്; അതിജീവനത്തിന്‍റെ പടവുകൾ താണ്ടി കുരുന്നുകൾ

Aswathi Kottiyoor

ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox