22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • എസ്.എസ്.എൽ.സി ; മലയോരത്തെ സ്കൂളുകളിൽ നൂറുമേനിയുടെ തിളക്കം
Uncategorized

എസ്.എസ്.എൽ.സി ; മലയോരത്തെ സ്കൂളുകളിൽ നൂറുമേനിയുടെ തിളക്കം

പേരാവൂർ: എസ്.എസ്.എൽ.സിക്ക് ഇക്കുറി മലയോര മേഖലയിലെ സ്കൂളുകൾ നൂറു ശതമാനത്തിലൂടെ ചരിത്ര വിജയം നേടിയിരിക്കുകയാണ്.
കോളയാട് സെൻ്റ് കോർണേലിയൂസ് എച്ച്.എസ്.എസിൽ പരീക്ഷ എഴുതിയ 202 പേരിൽ 60 പേർ ഫുൾ എപ്ലസ് നേടി.പേരാവൂർ സെൻ്റ് ജോസഫ് എച്ച്.എസ്.സ്കൂളിലെ 61 വിദ്യാർത്ഥികൾക്കും,
മണത്തണ ഗവ.എച്ച്.എസ്.എസിൽ 82 പേരിൽ 17 പേർക്കും, കൊളക്കാട് സാന്തോം ഹയർ സെക്കൻ്ററി സ്കൂളിൽ 100 പേരിൽ 24 കുട്ടികൾക്കും, കേളകം സെൻറ് തോമസ് എച്ച്.എസ്എസിൽ 183 ൽ 48 പേർക്കും, അടക്കാത്തോട് സെൻ്റ് ജോസഫ്സ് എച്ച്.എസിൽ 61 ൽ 13 പേർക്കും, കൊട്ടിയൂർ ഐ.ജെ.എം.എച്ച്.എസ്.എസിൽ പരീക്ഷ എഴുതിയ 153 ൽ 53 പേർക്കും എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയാണ് പേരാവൂർ മേഖലയിലെ സ്കൂളുകൾ ഇത്തവണ തിളക്കമാർന്ന വിജയം നേടിയത്.

Related posts

*സി.ഡബ്ല്യു.എസ്.എ ജില്ലാ കൺവെൻഷന് പേരാവൂരിൽ ഉജ്ജ്വല തുടക്കം*

Aswathi Kottiyoor

അനുവിന്‍റെ മരണം; മലപ്പുറം സ്വദേശി കസ്റ്റഡിയില്‍, സിസിടിവിയില്‍ ഇയാളുടെ ദൃശ്യം

Aswathi Kottiyoor

ദേശീയ സ്‌കൂള്‍ ഗെയിംസ്: അണ്ടര്‍ 17 വോളിബോള്‍ ടീമിനെ അല്‍സാബിത്ത് നയിക്കും

Aswathi Kottiyoor
WordPress Image Lightbox