22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • മൂന്ന് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്; അതിതീവ്രമായ ചൂട് തുടരും
Uncategorized

മൂന്ന് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്; അതിതീവ്രമായ ചൂട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്. 08, 09 തീയതികളിൽ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത ദിവസങ്ങളിലും കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരുമെന്ന പ്രവചനത്തിൻ്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം ജില്ലകളിൽ മഴ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരത്തും പത്തനംതിട്ടയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യതാപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.

Related posts

അസുഖം മൂലം ആശുപത്രിയിലെത്തി, 13കാരി ഗര്‍ഭിണി എന്ന് ഡോക്ടര്‍; പെരുമ്പാവൂരിലെ സംഭവത്തിൽ രണ്ടാനച്ഛന് 83 വർഷം ജയിൽ

Aswathi Kottiyoor

പൊലീസ് നായയെ പറ്റിക്കാൻ വീട്ടിലെ നായക്കൊപ്പം നിന്നു, ഒടുവിൽ പാളി; അമ്മയെ കൊന്ന ജിജോയെ കുടുക്കിയത് ആ മുറിവ്!

മദ്യപൻ യുവതിയെ പരസ്യമായി ആക്രമിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തല്‍

WordPress Image Lightbox