24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആശ്വാസം! 14 ജില്ലകളിലും മഴ വരുന്നു; 2 ജില്ലകളിൽ മഞ്ഞ അലർട്ട്, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ
Uncategorized

ആശ്വാസം! 14 ജില്ലകളിലും മഴ വരുന്നു; 2 ജില്ലകളിൽ മഞ്ഞ അലർട്ട്, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ

വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് ആലപ്പുഴ, തൃശ്ശൂർ ജില്ലകളൊഴികെ 12 ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. എട്ടാം തീയതി മുതൽ പതിനൊന്നാം തീയതി വരെ എല്ലാ ജില്ലകളിലും മഴയയെത്തുമെന്നുമാണ് പ്രവചനം. നാളെ ഇടുക്കി, മലപ്പുറം ജില്ലകളിലും പതിനൊന്നാം തീയതി പത്തനംതിട്ട ജില്ലയിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Related posts

സിദ്ധാർത്ഥന്റെ മരണം; വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണറുടെ നിർദേശം

Aswathi Kottiyoor

പോക്സോ കേസ്: സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ

Aswathi Kottiyoor

പ്രവാസികള്‍ക്ക് ഗുണകരം; ഫാമിലി വിസ തൊഴില്‍ വിസയാക്കാന്‍ ഇനി എളുപ്പം, ഇ-സേവനത്തിന് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox