22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • തീരുമ്പോൾ തീരുമ്പോൾ പണി! സഹായത്തിനായി മെഡിക്കൽ കോളജിന് 5 പേരെ നൽകി എംവിഡി; ഇന്നോവയിലെ സാഹസിക യാത്രയ്ക്ക് ശിക്ഷ
Uncategorized

തീരുമ്പോൾ തീരുമ്പോൾ പണി! സഹായത്തിനായി മെഡിക്കൽ കോളജിന് 5 പേരെ നൽകി എംവിഡി; ഇന്നോവയിലെ സാഹസിക യാത്രയ്ക്ക് ശിക്ഷ

ആലപ്പുഴ: കായംകുളം -പുനലൂര്‍ റോഡില്‍ ഇന്നോവ കാറിന്‍റെ ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകടകരമായ രീതിയില്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അഞ്ച് യുവാക്കളും ഒരാഴ്ചത്തേക്ക് സാമൂഹ്യ സേവനം നടത്തണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിര്‍ദേശം. മാവേലിക്കര ജോയിന്‍റ് ആര്‍ടിഒ ആണ് യുവാക്കള്‍ക്ക് നല്ലനടപ്പിന് കമ്യൂണിറ്റി സര്‍വീസ് ശിക്ഷ നല്‍കിയത്.

ആലപ്പുഴ മെഡിക്കല് കോളേജില് നാല് ദിവസം സന്നദ്ധ സേവനം നടത്തണം. മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയിലും ഒാ‍ര്‍ത്തോ വിഭാഗത്തിലുമാണ് നാലു ദിവസം സന്നദ്ധ സേവനം നടത്തേണ്ടത്. നാളെ മുതലാണ് ശിക്ഷ ആരംഭിക്കുക. നാലു ദിവസത്തെ മെഡിക്കല്‍ കോളേജിലെ സേവനത്തിനുശേഷം പത്തനാപുരം ഗാന്ധിഭവനിൽ മൂന്ന് ദിവസത്തേ സേവനവും ചെയ്യണം. ഇത്തരത്തില്‍ ഒരാഴ്ചയാണ് ശിക്ഷാ കാലാവധി. സാഹസിക യാത്ര നടത്തിയ നൂറനാട് സ്വദേശികളായ ഡ്രൈവര്‍ അല്‍ ഗാലിബ് ബിൻ നസീര്‍, അഫ്താര് അലി, ബിലാല് നസീര്‍, മുഹമ്മദ് സജാദ്, സജാസ് എന്നിവര്‍ക്കാണ് ശിക്ഷ. ഇന്നോവ കാറിലിരുന്ന് ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകരമായ യാത്ര ചെയതതിനാണ് ശിക്ഷ.

Related posts

ശ്രേയസിനെ പിന്നില്‍ നിന്ന് ചവിട്ടി! രോഹിത്തും ദ്രാവിഡും തെറ്റുകാര്‍; പരിക്കിന് പിന്നാലെ കുറ്റപെടുത്തി ആരാധകര്‍

Aswathi Kottiyoor

ജമ്മുകശ്മീരിലെ അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

Aswathi Kottiyoor

സ്കൂളിൽ നിന്നും 8 വയസുകാരിയെ എത്തിച്ചത് വിജനമായ സ്ഥലത്ത്, ക്രൂര പീഡനം; ഓട്ടോ ഡ്രൈവർക്ക് 45 വർഷം കഠിന തടവ്

Aswathi Kottiyoor
WordPress Image Lightbox