22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • യാത്രക്കാരൻ ഉപേക്ഷിച്ച് രക്ഷപ്പെട്ടതെന്ന് സൂചന; പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കണ്ട ബാഗിൽ 11.9 കിലോ കഞ്ചാവ്
Uncategorized

യാത്രക്കാരൻ ഉപേക്ഷിച്ച് രക്ഷപ്പെട്ടതെന്ന് സൂചന; പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കണ്ട ബാഗിൽ 11.9 കിലോ കഞ്ചാവ്

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 11.9 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. റെയിൽവെ സംരക്ഷണ സേനയുടെ ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് സർക്കിൾ പാർട്ടിയും ചേർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ചിരുന്ന ബാഗിൽ നിന്നാണ് 11.9 കിലോ കഞ്ചാവ് പിടികൂടിയത്.

കണ്ടെടുത്ത കഞ്ചാവിന് ഏകദേശം ആറ് ലക്ഷത്തോളം രൂപ വില വരും. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിശോധന കണ്ട് ഭയന്ന് ബാഗിന്റെ ഉടമ കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരുന്നു. കഴിഞ്ഞ ദിവസം തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് പിടികൂടിയിരുന്നു.

ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ. കേശവദാസ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എഫ് സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർമാരായ എ.പി അജിത്ത് അശോക്, പി.ടി.ബാലസുബ്രഹ്മണ്യൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾ മാരായ എൻ.അശോക്, അജീഷ്ംഒ.കെ, കോൺസ്റ്റബിൾ അബ്ദുൽ സത്താർ.പി.പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം.എൻ.സുരേഷ് ബാബു, എക്സൈസ് പ്രിവന്റിവ് ഓഫീസർ ഫൈസൽ റഹ്മാൻ, സിവിൽ എക്സൈസ് ഓഫീസർ അഭിലാഷ്.കെ എന്നിവരാണ് ഉണ്ടായിരുന്നത്.

Related posts

ഇന്‍സുലിന്‍ ആയുധമാക്കി, വിവിധ വയോജനകേന്ദ്രത്തില്‍ നഴ്സ് കൊലപ്പെടുത്തിയത് 19 പേരെ

Aswathi Kottiyoor

പത്ത് വയസ്സുകാരനെ പീഡിപ്പിച്ച പൂജാരിക്ക്‌ 111 വർഷം തടവ്‌

Aswathi Kottiyoor

4 വര്‍ഷക്കാലം ഓഡിറ്റോറിയത്തിന്റെ ഹാളില്‍ 32 കുടുംബങ്ങള്‍ കഴിഞ്ഞുകൂടി, കവളപ്പാറയിൽ പാഴ് വാക്കായി വാഗ്ദാനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox