• Home
  • Uncategorized
  • കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു
Uncategorized

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു

ഇടുക്കി: മറയൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു. മറയൂർ പള്ളനാട് സ്വദേശി ഗോമതിക്കാണ് പരുക്കേറ്റത്. രാവിലെ കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഗോമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരള -തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തമിഴ്നാട് വനപാലകർക്ക് പരിക്കേറ്റിരുന്നു. മംഗള ദേവിക്ക് സമീപം തമിഴ്നാട് വനമേഖലയിൽ വച്ചാണ് കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. വനംവകുപ്പ് വാച്ചർ സുമൻ, ഫോറസ്റ്റർ ഭൂപതി എന്നിവർക്കാണ് പരിക്ക്.

Related posts

പാലായിലെ പൊലീസ് മർദ്ദനം; രണ്ട് പൊലീസുകാർക്കെതിരെ കേസ്

Aswathi Kottiyoor

ഉമ്മൻ ചാണ്ടി വിടവാങ്ങി; യാത്രയാകുന്നത് ജനങ്ങളുടെ നായകൻ

Aswathi Kottiyoor

മൂന്നാറിലെ കൈയേറ്റം: സർവേ രണ്ടുമാസത്തിനകം പൂർത്തിയാക്കുമെന്ന്‌ കലക്ടർ

Aswathi Kottiyoor
WordPress Image Lightbox