25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • രോഹിത് വെമുലയുടെ ആത്മഹത്യ; കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലീസ്; ഹൈക്കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും
Uncategorized

രോഹിത് വെമുലയുടെ ആത്മഹത്യ; കേസ് അവസാനിപ്പിച്ചതായി തെലങ്കാന പോലീസ്; ഹൈക്കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും

ബെം​ഗളൂരു: രോഹിത് വെമുലയുടെ ആത്മഹത്യയിൽ കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ്. തെലങ്കാന ഹൈക്കോടതിയിൽ കേസവസാനിപ്പിച്ച് ഇന്ന് ക്ളോഷർ റിപ്പോർട്ട് നൽകും. കേസിലെ പ്രതികളെ വെറുതെ വിടണമെന്നും പോലീസ് ആവശ്യപ്പെടുന്നു. വിസി അപ്പാ റാവു, അന്നത്തെ എംപി ബന്ദരു ദത്താത്രേയ, അന്നത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ക്യാമ്പസിലെ എബിവിപി നേതാക്കൾ എന്നിവരെ വെറുതെ വിടണം എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കേസ് ഇന്ന് തെലങ്കാന ഹൈക്കോടതി പരിഗണിക്കും.

കോടതി പരിഗണിച്ച ശേഷം പ്രതികരിക്കാമെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക പ്രതികരിച്ചു. രോഹിത് ദളിത്‌ വിദ്യാർത്ഥി ആയിരുന്നില്ലെന്ന വാദം റിപ്പോർട്ടിലും പൊലീസ് ആവർത്തിച്ചിട്ടുണ്ട്. വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് പ്രവേശനം നേടിയത് എന്നും ഇത് പുറത്ത് വരുമോ എന്ന ഭയം മൂലം ആയിരിക്കാം രോഹിത് ആത്മഹത്യ ചെയ്തത് എന്നും പോലീസ് റിപ്പോർട്ടിൽ ആവർത്തിക്കുന്നു. രോഹിത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ച വ്യക്തമായ കാരണങ്ങളോ വ്യക്തികളോ ഇല്ലെന്ന് പോലീസ് പറയുന്നു.

Related posts

‘കേസില്‍ നിന്ന് പിന്തിരിപ്പിക്കാൻ സ്കൂളിന്റെ ശ്രമം, മകളെങ്ങനെ മരിച്ചു, അത് അറിയണം’; ജിയന്നയുടെ അമ്മ പറയുന്നു

Aswathi Kottiyoor

കുടുംബം വേറെ,രാഷ്ട്രീയം വേറെ,മക്കളെ പറ്റി അധികം പറയിപ്പിക്കരുത്,ആ ഭാഷ ശീലിച്ചിട്ടില്ലെന്ന് എ കെ ആന്‍റണി

Aswathi Kottiyoor

കരാര്‍ നിയമനം

Aswathi Kottiyoor
WordPress Image Lightbox