22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • മൂത്ത മകളുടെ വിവാഹം അനുവാദമില്ലാതെ നടത്തി, ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങി, ഭര്‍ത്താവ് പിടിയിൽ
Uncategorized

മൂത്ത മകളുടെ വിവാഹം അനുവാദമില്ലാതെ നടത്തി, ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങി, ഭര്‍ത്താവ് പിടിയിൽ

കല്‍പ്പറ്റ: മൂത്ത മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി. മേപ്പാടി നെടുമ്പാല പുല്ലത്ത് വീട്ടില്‍ എ.പി. അഷ്റഫ്(50)നെയാണ് എസ്.ഐ. പി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തമിഴ്നാട് സ്വദേശികളുടെ കൂടെ വാടകക്ക് താമസിച്ചുവരുകയായിരുന്ന ഇയാളെ ബുധനാഴ്ച കോട്ടക്കലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മാര്‍ച്ച് എട്ടിനായിരുന്നു സംഭവം. ഭാര്യയുടെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി ഭാര്യയെ കൈകൊണ്ട് മര്‍ദിക്കുകയും ചാക്കില്‍ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി ഷോള്‍ഡറില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു.

തടയാന്‍ ശ്രമിച്ച മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എസ്.സി.പി.ഒമാരായ സുനില്‍, ഷമീര്‍, സി.പി.ഒ വിപിന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Related posts

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു; 4 ജില്ലകളിൽ റെഡ് അലേർട്ട്

Aswathi Kottiyoor

ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം*

Aswathi Kottiyoor

7 വയസുകാരിയെ 3 വർഷം പീഡിപ്പിച്ച കേസിൽ പരോളില്ലാതെ ജീവപര്യന്തം, 39കാരനെ ജയിൽ ചാടാന്‍ സഹായിച്ച് അമ്മ, തെരച്ചിൽ

Aswathi Kottiyoor
WordPress Image Lightbox