30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • 3 മാസത്തിൽ കൂടുതൽ ഒരു വീട്ടിൽ താമസിക്കില്ല; അനീഷിന്‍റെ തന്ത്രം പൊളിച്ച് കൈയിൽ കൊടുത്ത് എക്സൈസ്, അറസ്റ്റ്
Uncategorized

3 മാസത്തിൽ കൂടുതൽ ഒരു വീട്ടിൽ താമസിക്കില്ല; അനീഷിന്‍റെ തന്ത്രം പൊളിച്ച് കൈയിൽ കൊടുത്ത് എക്സൈസ്, അറസ്റ്റ്

തൃശൂര്‍: തൃശൂരിൽ വാടക വീടുകൾ മാറിമാറി താമസിച്ചു എക്സൈസിനെ കബളിപ്പിച്ചിരുന്ന മുൻ പ്രതിയെ ആറ് കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടി. എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡ് അംഗം എം കെ കൃഷ്ണപ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, തൃശൂർ എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി എൽ ഷിബുവിന്റെ നേതൃത്വത്തിലാണ് പൊങ്ങണംകാടു സ്വദേശി അനീഷ്നെ (37 വയസ്സ്) പിടികൂടിയത്.

തൃശൂർ എക്സൈസ് റേഞ്ച് ഓഫീസിൽ രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയ കേസിലെ പ്രതിയാണ് അനീഷ്. ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കഞ്ചാവ് കടത്തിൽ വീണ്ടും സജീവമായ അനീഷ് വാടകയ്ക്ക് വീടെടുത്ത്, മൂന്നു മാസത്തിൽ കൂടുതൽ ഒരു സ്ഥലത്ത് താമസിക്കാതെ, വളരെ തന്ത്രപരമായിട്ടാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്.

കഞ്ചാവ് വിതരണത്തിനായി പോകുന്ന സമയത്ത് പട്ടാളകുന്ന് വച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ സുദർശന കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സോണി കെ ദേവസി,ടി ജി മോഹനൻ, പ്രിവന്റീവ് ഓഫീസർമാരായ എം എം മനോജ്‌ കുമാർ, എം കെ കൃഷ്ണപ്രസാദ്, എം എസ് സുധീർകുമാർ, പി ബി സിജോ മോൻ, വിശാൽ, കണ്ണൻ എന്നിവരാണ് സ്‌ക്വാഡ് സിഐയോടൊപ്പം സംഘത്തിലുണ്ടായിരുന്നത്.

Related posts

എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണം; പ്രധാനമന്ത്രിയെ അറിയിച്ചിട്ടില്ല, രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകി

Aswathi Kottiyoor

മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ടു, മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി മർലേന; ദില്ലിയിൽ ആതിഷിയുടെ നാടകീയ നീക്കങ്ങൾ

Aswathi Kottiyoor

കടബാധ്യത, ലോൺ തിരച്ചടവ് മുടങ്ങി: വയനാട്ടിൽ വ്യാപാരി കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍

Aswathi Kottiyoor
WordPress Image Lightbox