23.3 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ആലിപ്പഴ വീഴ്ച: വിസ്‌താര വിമാനത്തിന് കേടുപാട്, അടിയന്തരമായി തിരിച്ചിറക്കി
Uncategorized

പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ആലിപ്പഴ വീഴ്ച: വിസ്‌താര വിമാനത്തിന് കേടുപാട്, അടിയന്തരമായി തിരിച്ചിറക്കി

ഭുവനേശ്വർ : ശക്തമായ ആലിപ്പഴ വർഷത്തെ തുടർന്ന് ഭുവനേശ്വർ-ഡൽഹി വിസ്‌താര വിമാനം ഭുവനേശ്വർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിന്‍റെ മുൻവശം ആലിപ്പഴ വർഷത്തിൽ ഭാഗികമായി തകർന്നു. ഭുവനേശ്വർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പറന്നുയർന്ന വിമാനമാണ് ആലിപ്പഴ വീഴ്ചയെത്തുർന്ന് ഉടൻ തിരികെ ഇറക്കിയത്. തുടര്‍ന്ന് വിമാനം റൺവേയിലേക്ക് മടങ്ങി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി നടപടി സ്വീകരിച്ചെന്ന്വി സ്താര അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45ന് ആണ് വിസ്‌താര വിമാനം ഭുവനേശ്വറിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്ര ആരംഭിച്ചത്. വിമാനം പറന്നുയർന്ന് 10 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ശക്തമായ ആലിപ്പഴ വര്‍ഷം ഉണ്ടാവുകയായിരുന്നുവെന്നാണ് വിവരം. വിമാനത്തിന്‍റെ വിൻഡ് ഷീൽഡിന് വിള്ളലുണ്ടായതായാണ് റിപ്പോർട്ട്. വിദഗ്ധ സംഘം എത്തി പരിശോധന നടത്തി.

Related posts

വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; പനിയും ഛർദ്ദിയും, 12 കുട്ടികൾ ആശുപത്രിയിൽ

Aswathi Kottiyoor

ഷാഡോ പൊലീസാണെന്ന് പറഞ്ഞ് കടയിലെത്തി പരിശോധന, 1000 രൂപ വാങ്ങി മടങ്ങി; വ്യാജനെ കയ്യോടെ പൊക്കി പൊലീസ്

ആലപ്പുഴയിൽ 2025 വരെ താറാവ് അടക്കമുള്ള പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരും’: മന്ത്രി ജെ ചിഞ്ചുറാണി

Aswathi Kottiyoor
WordPress Image Lightbox