22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • വീണ്ടും സ്വർണവില മുകളിലേക്ക്; ആശങ്കയിൽ ഉപഭോക്താക്കൾ
Uncategorized

വീണ്ടും സ്വർണവില മുകളിലേക്ക്; ആശങ്കയിൽ ഉപഭോക്താക്കൾ

സ്വർണവില ഉയർന്നു, ഇന്നലെ കുത്തനെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് വർധിച്ചത്. ഇന്നലെ ഒറ്റയടിക്ക് 800 രൂപയാണ് പവൻ കുറഞ്ഞത്. നാല് ദിവസങ്ങൾക്ക് ശേഷം ഇന്ന് പവന് 560 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53000 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 70 രൂപ ഉയർന്ന് 6625 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 65 രൂപ വർധിച്ച് 5525 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാദാരണ വെള്ളിയുടെ വില ഒരു രൂപ വർദ്ധിച്ച് 87 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് നിക്ഷേപിക്കാൻ തുടങ്ങിയതോടെ സ്വർണവില ക്രമാതീതമായി ഉയർന്നിട്ടുണ്ട്. വില വർദ്ധനവ് 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിച്ചതായാണ് റിപ്പോർട്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനും 18 കാരറ്റ് സ്വർണത്തിനും ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ഉണ്ട്. ഇതാണ് ഉപഭോക്താക്കളെ 18 കാരറ്റ് സ്വർണാഭരണങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകം.

Related posts

സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Aswathi Kottiyoor

കഞ്ചാവുമായി പൊട്ടൻതോട് സ്വദേശി പേരാവൂർ എക്സൈസ് പിടികൂടി കേസെടുത്തു.

Aswathi Kottiyoor

വീണ്ടും മണി മുഴങ്ങും, സ്കൂളും കോളജും ഉഷാറാകും; നടപടികളുമായി സംസ്ഥാനങ്ങൾ.

Aswathi Kottiyoor
WordPress Image Lightbox