22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിന്ന ചരൾ സ്വദേശിയായ യുവാവ് മരിച്ചു
Uncategorized

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിന്ന ചരൾ സ്വദേശിയായ യുവാവ് മരിച്ചു

ഇരിട്ടി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചരൾ സ്വദേശി മുള്ളൻ കുഴി ഹൗസിൽ ഉല്ലാസ് വല്ല്യത്തായി (43) ആണ് കണ്ണൂർ മെഡി.കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി കൂട്ടുപുഴ വളവുപാറയിൽ വെച്ച് ആയിരുന്നു അപകടം. ഇയാൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ ഗുരുതര പരുക്കേറ്റ് റോഡിൽ അവശനിലയിലായിരുന്ന ഇയാളെ ഇതുവഴി വന്ന പൊലിസ് പട്രോളിംഗ് വാഹനത്തിൽ നാട്ടുകാരുടെ സഹായത്തോടെ ആദ്യം ഇരിട്ടിയിലും പിന്നിട് കണ്ണൂർ മെഡി.കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവറായിരുന്ന ഉല്ലാസ് മലപ്പുറം തിരൂർ സ്വദേശിയാണ്. വിവാഹ ശേഷം കുടുംബസമേതം ചരളിലായിരുന്നു താമസം
ഭാര്യ: മുള്ളൻകുഴിയിൽ ജോൺസി.
മക്കൾ: പ്രിൻസ്, ജോയൽ, നിയോൺ.
കണ്ണൂർ മെഡി.കോളജിൽ നിന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച്ച ചരളിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് 5 മണിയോടെ ചരൾ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

Related posts

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്

Aswathi Kottiyoor

ഇതാണ് ഭാ​ഗ്യം..,ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി, ഇന്ന് കോടിപതി, സമ്മര്‍ ബമ്പര്‍ 10 കോടി ഓട്ടോ ഡ്രൈവർക്ക്

Aswathi Kottiyoor

കാലടിയിൽ ലോഡ്ജിൽ മുറിയെടുത്ത യുവാവ് രാവിലെ മുറി തുറക്കുന്നില്ല, കുത്തിത്തുറന്ന് നോക്കിയപ്പോൾ മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox