23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിന റാലിയും തൊഴിലാളി സംഗമവും ആദരവും നടന്നു
Uncategorized

കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിന റാലിയും തൊഴിലാളി സംഗമവും ആദരവും നടന്നു

മെയ്ദിനത്തോടനുബന്ധിച്ച് എഫ് ഐ ടി യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ മെയ്ദിന റാലിയും
ജവഹർ ലൈബ്രറി ഹാളിൽ തൊഴിലാളി സംഗമവും ആദരവും നടന്നു. തൊഴിലാളികളെ ആദരിക്കൽ ചടങ്ങ് എഫ് ഐ ടിം യു സംസ്ഥാന സമിതി അംഗം പ്രേമ ജി പിഷാരടി ഉദ്ഘാടനം ചെയ്തു. എഫ് ഐ ടിം യു ജില്ലാ കൺവീനർ മുഹമ്മദ് ഇംതിയാസ് അധ്യക്ഷത വഹിച്ചു.

എസ് എ ടിം യു ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് കസ്തൂരി ദേവൻ, റിട്ട. എ എൽ ഒ അഡ്വക്കേറ്റ് ശശീന്ദ്രൻ കൂവക്കൈ, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി . സി കെ മുനവ്വിർ, അഡ്വക്കേറ്റ് ദേവദാസ് തളാപ്പ്,സാജിദ് കോമത്ത്, പി കെ സമീറ ടീച്ചർ എന്നിവർ സംസാരിച്ചു.

നഗരത്തിലെ വിവിധ തൊഴിൽ മേഖലയിൽ പെട്ട റസാഖ് സി സി (വഴിയോര കച്ചവടം), K രാജൻ (ഓട്ടോ തൊഴിലാളി), ടി വി ഹൈമാവതി (പെട്രോൾ പമ്പ് ജീവനക്കാരി), K.ബാബു (ലെതർ വർക്ക് ),A രാജീവൻ (ഗുഡ്സ് ഓട്ടോ), M.ഇബ്രാഹിം (കടല വണ്ടി), വീരസ്വാമി (സ്ക്രാപ്പ് തൊഴിലാളി), എ കെ സത്താർ (സെയിൽസ്മാൻ ), മുഹമ്മദ് (ചുമട്ടു തൊഴിലാളി),സി മനോഹരൻ (തയ്യൽ തൊഴിലാളി),പാറപ്പുറത്ത് മമ്മു (സൗണ്ട് സിസ്റ്റം ടെക്നീഷ്യൻ) എന്നിവരെ ആദരിച്ചു.

മെയ്ദിന റാലിക്ക് എഫ് ഐ ടി യു നേതാക്കളായ കാദർ ദർശന, ഹാരിസ് അഞ്ചിലത്ത്, ബി സാദിഖ് പഴയങ്ങാടി, വികെ റസാക്ക്, അബ്ദുൽ അസീസ് തലശ്ശേരി, ബീന ആയിക്കര, സുബൈർ ഇരിട്ടി എന്നിവർ നേതൃത്വം നൽകി.

Related posts

സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധനാ നിലവാരം ഉയര്‍ത്തുന്നതില്‍ മോട്ടോര്‍ വാഹനവകുപ്പിന് വീഴ്ച

Aswathi Kottiyoor

മരുമകന്റെ കടയുടെ ഉദ്ഘാടനം കാണാൻ ട്രെയിനിറങ്ങി; പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടി വയോധികന് ദാരുണാന്ത്യം

Aswathi Kottiyoor

നാലാം ലോക കേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ; 200-ഓളം പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കും

Aswathi Kottiyoor
WordPress Image Lightbox