24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ദില്ലിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി, കുട്ടികളെ ഒഴിപ്പിച്ചു, പരിശോധന
Uncategorized

ദില്ലിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി, കുട്ടികളെ ഒഴിപ്പിച്ചു, പരിശോധന


ദില്ലി: ദില്ലിയിലെ മൂന്ന് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. സംഭവത്തെ തുടർന്ന് സ്കൂളുകൾ ബോംബ് സ്ക്വാഡ് ഓഴിപ്പിച്ച് പരിശോധന തുടങ്ങി. ചാണക്യപുരിയിലെ സംസ്കൃത സ്കൂൾ, മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ദില്ലി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലേക്കാണ് ഇ മെയിൽ സന്ദേശം വഴി ബോംബ് ഭീഷണി എത്തിയത്. സ്കൂളുകളിൽ നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മെയിലിൽ പറയുന്നു. ഭീഷണിയെ തുടർന്ന് അധികൃതരെത്തി ഒഴിപ്പിക്കുകയും ബോംബ് ഡിറ്റക്ഷൻ, ബോംബ് ഡിസ്പോസൽ ടീമുകൾ പരിശോധന തുടങ്ങി. ഇതുവരെ സംശയാപ്ദയമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ഫെബ്രുവരിയിൽ ആർകെ പുരത്തെ സ്കൂളിലും സമാനമായ ബോംബ് ഭീഷണിയുണ്ടായിരുന്നു.

Related posts

പാനൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കട തകർന്നു

Aswathi Kottiyoor

ജനവാസ മേഖലയെ ഭീതിയിലാക്കുന്ന പുലിയെയും കടുവയെയും കൂടുവിച്ചു പിടിക്കണം ഇരിട്ടി താലൂക്ക് വികസന സമിതി

Aswathi Kottiyoor

മോശം കാലാവസ്ഥ: ഡൽഹി വിമാനത്താവളത്തിൽ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Aswathi Kottiyoor
WordPress Image Lightbox