33.9 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കൈക്കുഞ്ഞുമായി ഭർത്താവിന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങി; യുവതിയെ കാണാനില്ലെന്ന് പരാതി
Uncategorized

കൈക്കുഞ്ഞുമായി ഭർത്താവിന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങി; യുവതിയെ കാണാനില്ലെന്ന് പരാതി

കാഞ്ഞാണി: ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിന്‍റെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ (24),മകൾ പൂജിത (ഒന്നര) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ കാണാതായത്.

കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭർത്താവിന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാത്താണിയിലെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയത്. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ അന്തിക്കാട് പൊലീസുമായി ബന്ധപ്പെടണം.

Related posts

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്

Aswathi Kottiyoor

കോട്ടയം നഗരസഭയിലെ 3 കോടിയുടെ തട്ടിപ്പ്; കേസന്വേഷണം വിജിലൻസ് ഏറ്റെടുത്തേക്കും

Aswathi Kottiyoor

20 വർഷത്തെ പ്രവാസ ജീവിതം, മകളുടെ കല്യാണമെന്ന സ്വപ്നം അപകടത്തിൽ പൊലിഞ്ഞു; നൊമ്പരമായി അബ്ദുൽ സത്താറും ആലിയയും

Aswathi Kottiyoor
WordPress Image Lightbox