25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്
Uncategorized

വേണം പ്രത്യേക ശ്രദ്ധ, രണ്ട് ജില്ലകളിൽ സാധാരണയേക്കാൾ 5.5 ഡിഗ്രി കൂടുതൽ, മറ്റ് 6 ജില്ലകളിലും അസാധാരണ ചൂട്

തിരുവനന്തപുരം: പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്നും രേഖപ്പെടുത്തിയത് ഉയർന്ന താപനില. സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ഇവിടെ ചൂട് രേഖപ്പെടുത്തിയത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 4 ഡിഗ്രി വരെ അധികം രേഖപ്പെടുത്തി. ഈ ജില്ലകളിലും സമീപ ജില്ലകളിലും നാളെ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്പിന്റെ ഇന്ന് വൈകിട്ട് 05.30ന് പുറപ്പെടുവിച്ച താപനില മുന്നറിയിപ്പ് വ്യക്തമാക്കുന്നു. മറ്റു ജില്ലകളിലും സാധാരണയെക്കാൾ ചൂട് കൂടാൻ സാധ്യതയുണ്ട്.

അതേസമയം, കനത്ത ചൂട് തുടരുന്നതിനിടെ അടുത്ത 5 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ, എറണാംകുളം എന്നീ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കേരളത്തിലുടനീളം മഴ ലഭിക്കും. ഒന്നാം തിയ്യതി മുതൽ മൂന്ന് വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാംകുളം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

Related posts

ചൂടു കൂടുന്നു, ‘തണുപ്പിക്കാന്‍’ ബീയര്‍ കുടിച്ച് കേരളം; 10,000 കെയ്സ് വരെ അധിക വില്‍പന

Aswathi Kottiyoor

മദ്യം പ്രമോട്ട് ചെയ്യാൻ കൈക്കൂലി, കയ്യോടെ പൊക്കി; പാലക്കാട് ബീവറേജസ് ഔട്ട് ലെറ്റുകളിൽ മിന്നൽ പരിശോധന

Aswathi Kottiyoor

വീട്ടിൽ കഞ്ചാവ് ചെടികള്‍ നട്ടുവളർത്തി; തിരുവനന്തപുരത്ത് 23കാരൻ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox