• Home
  • Uncategorized
  • ഇന്നലെ കേരളത്തില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന ചൂടെന്ന് റിപ്പോര്‍ട്ട്
Uncategorized

ഇന്നലെ കേരളത്തില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന ചൂടെന്ന് റിപ്പോര്‍ട്ട്

വോട്ടെടുപ്പ് ദിനത്തില്‍ കേരളത്തില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന ചൂടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ ചൂടാണ് ഇന്നലെ പകല്‍ അനുഭവപ്പെട്ടത്. നേരത്തേ തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുതന്നെയാണ് കേരളത്തില്‍ ഇന്നലെ സംഭവിച്ചത്. വോട്ടെടുപ്പിനിടെ കേരളത്തില്‍ ഇന്നലെ എട്ട് പേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇതിനും ചൂട് കാരണമായോ എന്ന സംശയമുണ്ട്. പാലക്കാട് ഉഷ്ണതരംഗവും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇവിടെ ഉഷ്ണതരംഗം തുടരുമെന്നാണ് ഇപ്പോള്‍ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അതിനാല്‍ പാലക്കാടുള്ളവര്‍ ജാഗ്രതയോടെ തുടരണം. ദീര്‍ഘസമയം പുറത്ത് തുടരുന്നതൊഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, പുറത്തിറങ്ങുകയാണെങ്കില്‍ തൊപ്പി, കണ്ണട എന്നിവ ധരിക്കുക, അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക എന്നിങ്ങനെ പല കാര്യങ്ങളും ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധിച്ച് ചെയ്യേണ്ടതുണ്ട്. പാലക്കാട് മാത്രമല്ല, കൊല്ലം, തൃശൂര്‍ ജില്ലകളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുവെ ഈ ജില്ലകളില്‍ ചൂട് കൂടുതലായി അനുഭവപ്പെടും. ഇന്നലെ കേരളത്തില്‍ മിക്കയിടങ്ങളിലും 36 ഡിഗ്രിക്ക് മുകളില്‍ ചൂട് പോയിട്ടുണ്ട്. അതില്‍ തന്നെ പല സ്ഥലങ്ങളിലും 37, 38, 39, 40, 41 എന്നിങ്ങനെ ചൂട് കൂടിക്കൂടി വന്നതേയുള്ളൂ. വെള്ളാനിക്കര, പാലക്കാട്, കരിപ്പൂര്‍, കോഴിക്കോട്, കൊച്ചി സ്റ്റേഷനുകളില്‍ മുന്‍വര്‍ഷത്തെ താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ കൊടും ചൂട് അനുഭവപ്പെട്ടു എന്ന് പറയാം. അതിനാല്‍ തന്നെ വോട്ടെടുപ്പ് ദിനത്തില്‍ ചൂട് ആളുകളെ ബാധിച്ചു എന്ന് നിസംശയം പറയാം.

Related posts

ഉത്സവത്തിനിടെ എസ്.ഐ 56 കാരന്റെ പല്ലടിച്ചു കൊഴിച്ചു; മറ്റു പല്ലുകൾ ഇളകി, പരാതി

Aswathi Kottiyoor

കേരള സർക്കാർ വാണിജ്യ വ്യവസായ വകുപ്പ് സബ്സിഡി ലൈസൻസ് ലോൺ മേള കേളകത്ത് സംഘടിപ്പിച്ചു.

Aswathi Kottiyoor

ലോക്കറിലെ കാണാതായ ‘സ്വർണ്ണം’ പരാതിയിൽ ട്വിസ്റ്റ്! ബന്ധുവീട്ടിൽ നിന്ന് 60 പവനും കണ്ടെടുത്തു

Aswathi Kottiyoor
WordPress Image Lightbox