21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ‘യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു’; പരാതിയുമായി എല്‍ഡിഎഫ്
Uncategorized

‘യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു’; പരാതിയുമായി എല്‍ഡിഎഫ്

കാസര്‍കോട്: യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതായി എല്‍ഡിഎഫിന്റെ പരാതി. ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 113, 114, 115 എന്നീ പോളിങ് ബൂത്തുകളിലും എഎല്‍പിഎസ് ചെങ്കളയിലെ ബൂത്ത് നമ്പര്‍ 106, 107ലും വ്യാപക കള്ളവോട്ട് നടക്കുന്നതായാണ് പരാതി. പോളിങ് ഉദ്യോഗസ്ഥരെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. എല്‍ഡിഎഫ് പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ കെ പി സതീശ് ചന്ദ്രനാണ് പരാതി നല്‍കിയത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കെ ഇമ്പ ശേഖറിനാണ് പരാതി നല്‍കിയത്.

അതേസമയം ഇടുക്കി ഖജനാപ്പാറയിലും കള്ളവോട്ട് ആരോപണമുണ്ട്. ഖജനാപ്പാറ ബൂത്ത് പത്തൊമ്പതിലാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. ഖജനാപ്പാറ സ്വദേശി മുരുകന്‍ മൂക്കന്‍ വോട്ട് ചെയ്യാനായി ബൂത്തില്‍ എത്തിയപ്പോഴാണ് തന്റെ പേരില്‍ മറ്റൊരാള്‍ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയത്.

അതിര്‍ത്തി മേഖലയില്‍ പോളിങ് ഉദ്യോഗസ്ഥര്‍ വീണ്ടും ഇരട്ടവോട്ട് പിടികൂടിയിരുന്നു. തമിഴ് തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുമ്പപ്പാറയാണ് ഇരട്ട വോട്ട് പിടികൂടിയത്. പതിനാറാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആളുടെ കൈ വിരലിലെ മഷി ശ്രെദ്ധയില്‍ പെട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞത്. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂര്‍ണമായും മായ്ക്കാതെ ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ഇയാള്‍. നടപടികള്‍ ഒന്നും എടുക്കാതെ തിരികെ പറഞ്ഞയച്ചു. രാവിലെ ചെമ്മണ്ണാര്‍ അന്‍പത്തിഏഴാം ബൂത്തിലും ഇരട്ട വോട്ട് കണ്ടെത്തിയിരുന്നു.

Related posts

മാന്നാർ കല കൊലക്കേസ്; അറസ്റ്റിലായ പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം, അനിൽ കുമാറിനെ നാട്ടിലെത്തിക്കാന്‍ പൊലീസ്

Aswathi Kottiyoor

വര്‍ക്ക് ഷോപ്പ് പെര്‍മിറ്റിന് കൈക്കൂലി; മലപ്പുറത്ത് എഞ്ചിനീയറെ വിജിലന്‍സ് പിടികൂടി

മഴയില്‍ കുതിര്‍ന്ന് വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox