• Home
  • Uncategorized
  • പോളിങ്ബൂത്തിൽ ആറടി നീളമുള്ള അപ്രതീക്ഷിത അതിഥി; പേടിച്ച് ഉദ്യോഗസ്ഥരും വോട്ടർമാരും, വനംവകുപ്പുകാരെത്തി പിടികൂടി
Uncategorized

പോളിങ്ബൂത്തിൽ ആറടി നീളമുള്ള അപ്രതീക്ഷിത അതിഥി; പേടിച്ച് ഉദ്യോഗസ്ഥരും വോട്ടർമാരും, വനംവകുപ്പുകാരെത്തി പിടികൂടി

തൃശൂർ: ഒരു അപ്രതീക്ഷിത അതിഥി പോളിംഗ് ബൂത്തിലെത്തിയതോടെ പോളിംഗ് ഉദ്യോഗസ്ഥരും വോട്ട് ചെയ്യാനെത്തിയവരും ഭയന്നോടി. അണലി പാമ്പാണ് പോളിംഗ് ബൂത്തിലെത്തിയ ആ അതിഥി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ പിടികൂടിയത്.

രാവിലെ 11ഓടെയാണ് ബൂത്തിനുള്ളില്‍ പാമ്പിനെ കണ്ടത്. തുമ്പൂര്‍മുഴി കാറ്റില്‍ ബ്രീഡിങ് ഫാമിന്റെ ഫുഡ് ആന്റ് ടെക്‌നോളജി കോളജ് ഹാളില്‍ ഒരുക്കിയിരുന്ന 79-ാമത് ബൂത്തിലാണ് ആറടിയോളം നീളമുള്ള അണലി പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ വോട്ട് ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരും ഭയന്നോടി. ഉടന്‍ വനം വകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

ആ സമയത്ത് വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ എണ്ണം വളരെ കുറവായതിനാല്‍ കാര്യമായ തടസ്സം നേരിട്ടില്ല. കഴിഞ്ഞ ദിവസം ഹാള്‍ വൃത്തിയാക്കിയാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്. വനത്തോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ ഇവിടെ ഇഴജന്തുക്കളുടെ സാന്നിധ്യവും കൂടുതലാണ്.

Related posts

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണകിറ്റും , ഓണകോടിയും വിതരണം ചെയ്തു.

Aswathi Kottiyoor

എന്റെ കേരളം മേളയില്‍ എക്‌സ്പ്രസ് മാര്‍ട്ടുമായി സപ്ലൈകോ

Aswathi Kottiyoor

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ. റുവൈസിന് ആശ്വാസം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർ പഠനത്തിന് അനുമതി

Aswathi Kottiyoor
WordPress Image Lightbox