• Home
  • Uncategorized
  • ‘ജനങ്ങൾ കൂടുതലായി എൽഡിഎഫിനോട് അടുക്കുന്നു’; വ്യക്തിഹത്യയിൽ നിയമനടപടി തുടരുമെന്നും കെകെ ശൈലജ
Uncategorized

‘ജനങ്ങൾ കൂടുതലായി എൽഡിഎഫിനോട് അടുക്കുന്നു’; വ്യക്തിഹത്യയിൽ നിയമനടപടി തുടരുമെന്നും കെകെ ശൈലജ

കോഴിക്കോട്: ജനങ്ങൾ കൂടുതലായി എൽഡിഎഫിനോട് അടുക്കുന്നുവെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ. എല്ലായിടത്തും വമ്പിച്ച ജനക്കൂട്ടം സ്ഥാനാർത്ഥിയെ കാണാൻ എത്തിച്ചേരുന്നു. വ്യക്തിഹത്യ ഇവിടെ മാത്രമല്ല, എല്ലായിടത്തും ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയ കെകെ ശൈലജ അതിൽ നിയമനടപടി തുടരുമെന്നും പറഞ്ഞു. കൂത്തുപറമ്പിൽ സംസാരിക്കുകയായിരുന്നു കെകെ ശൈലജ.

അതേ സമയം, സൈബര്‍ ആക്രമണമെന്ന ആരോപണത്തില്‍ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ വക്കീൽ നോട്ടീസ് അയച്ചിരുന്നു. സൈബർ അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്‍റുകളും പിന്‍വലിച്ച് ഷാഫി മാപ്പു പറയണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. സൈബര്‍ ആക്രണ കേസിലെ 16 കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പ്രചരിക്കുന്നവ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ കെ കെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്.

Related posts

2004 മുതൽ ജ്വല്ലറിയിൽ ജീവനക്കാരി, ഏഴരക്കോടി തട്ടിയെന്ന് കേസ്: ചീഫ് അക്കൗണ്ടന്‍റ് സിന്ധുവിനെ ചോദ്യംചെയ്തു

Aswathi Kottiyoor

വിധികർത്താവ് ജീവനൊടുക്കിയ സംഭവം; CCTV ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് കത്ത് നൽകി അന്വേഷണ സംഘം

Aswathi Kottiyoor

ശസ്ത്രക്രിയയിലെ പിഴവെന്ന് പരാതി: ആരോഗ്യ വകുപ്പ് ജീവനക്കാരന്റെ വൃഷണം നീക്കം ചെയ്യേണ്ടി വന്നു

Aswathi Kottiyoor
WordPress Image Lightbox