27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • ലോക്സഭാ തെരഞ്ഞെടുപ്പ്;എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും മൊബൈല്‍ പട്രോളിങ് ടീം
Uncategorized

ലോക്സഭാ തെരഞ്ഞെടുപ്പ്;എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും മൊബൈല്‍ പട്രോളിങ് ടീം

കണ്ണൂര്‍:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും മൊബൈല്‍ പട്രോളിങ്ങിനായി 10ഓളം സംഘങ്ങള്‍ ഉണ്ടായിരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ അജിത് കുമാര്‍, റൂറല്‍ പോലീസ് മേധാവി എം ഹേമലത എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങളാണെങ്കില്‍പോലും ശക്തമായ നടപടിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.എല്ലാ പോളിങ്ങ് സ്റ്റേഷനിലും കേന്ദ്ര സായുധ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കും.പോളിങ്ങ് സ്റ്റേഷന്റെ സുരക്ഷാ ചുമതലക്കായി സംസ്ഥാന പോലീസിനേയും വിന്യസിക്കും. സമാധാനവും സുതാര്യവുമായ ഒരു തിരഞ്ഞെടുപ്പിന് എല്ലാവരുടെയും സഹകരണം പോലീസ് മേധാവികള്‍ അഭ്യര്‍ഥിച്ചു.

Related posts

ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും ബ്ലീച്ചിങ് പൗഡര്‍ പ്രത്യേകമായി സൂക്ഷിക്കാന്‍ നിര്‍ദേശം

Aswathi Kottiyoor

തിരുവന്തപുരത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി

Aswathi Kottiyoor

കെ സി ലേഖക്കും നിലമ്പൂര്‍ ആയിഷക്കും ലക്ഷ്മി എന്‍ മേനോനും ഡോ. ആര്‍ എസ് സിന്ധുവിനും വനിതാരത്‌ന പുരസ്‌കാരം

Aswathi Kottiyoor
WordPress Image Lightbox