32.3 C
Iritty, IN
October 7, 2024
  • Home
  • Uncategorized
  • അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുത്; കാസര്‍കോട്ട് നിരോധനാജ്ഞ
Uncategorized

അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുത്; കാസര്‍കോട്ട് നിരോധനാജ്ഞ

കാസര്‍കോട്: ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് ആറുമണി മുതല്‍ ഏപ്രില്‍ 27ന് വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലുടനീളം യാതൊരു പൊതുയോഗങ്ങള്‍ പാടില്ലെന്ന് കളക്ടര്‍ അറിയിച്ചു. കൂടാതെ അഞ്ചില്‍ അധികം ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി.

എന്നാല്‍, സ്ഥാനാര്‍ത്ഥികളുടെ നിശബ്ദ പ്രചാരണത്തിന് തടസ്സമില്ല. മുന്‍വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Related posts

‘ചോരക്കുഴി’യിൽ വീണ്ടും അപകടം, കാര്‍ നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ബസിൽ ഇടിച്ചു; മുത്തച്ഛനും കൊച്ചുമകളും മരിച്ചു

Aswathi Kottiyoor

കോളിത്തട്ട് ഗവ എൽ പി സ്കൂളിൽ കർഷകദിനം ആചരിച്ചു.

Aswathi Kottiyoor

സാമ്പത്തിക സർവേ അവതരിപ്പിച്ച് ധനമന്ത്രി; ജിഡിപി 6.5% മുതൽ 7% വരെ വളരും, മറ്റ് സുപ്രധാന കാര്യങ്ങൾ ഇവയാണ്

Aswathi Kottiyoor
WordPress Image Lightbox