22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • 50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങി, താഴെയെത്തിയതും ശ്വാസംമുട്ടി; തൊഴിലാളിക്ക് രക്ഷയായി ഫയർഫോഴ്സ്
Uncategorized

50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങി, താഴെയെത്തിയതും ശ്വാസംമുട്ടി; തൊഴിലാളിക്ക് രക്ഷയായി ഫയർഫോഴ്സ്

തൊടുപുഴ: കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെട്ടയാളെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. തൊടുപുഴ മത്സ്യമാര്‍ക്കറ്റിനു സമീപം മുക്കുടം ചേരിയില്‍ മേരി മാത്യുവിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂവാറ്റുപുഴ നിര്‍മല കോളജിനു സമീപം കാഞ്ഞാംപുറത്ത് അനില്‍ കുമാറിനെ (50) യാണ് തൊടുപുഴ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപെടുത്തിയത്. അമ്പതടിയോളം താഴ്ചയുള്ള കിണറിലിറങ്ങിയ അനില്‍ കുമാറിന് ശ്വാസ തടസം അനുഭവപ്പെട്ടതോടെ ഇതില്‍ നിന്നും പുറത്തു കയറാനായില്ല. ഇതോടെ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

ഫയർഫോഴ്സ് സംഘം എത്തി ഓക്‌സിജന്‍ സിലിണ്ടര്‍ കിണറിനുള്ളില്‍ ഇറക്കിയ ശേഷം അനില്‍കുമാറിനെ വലയില്‍ പുറത്തെത്തിക്കുകയായിരുന്നു. വീട്ടുകാര്‍ മുകളില്‍ നിന്നും വെള്ളം ഒഴിച്ചു കൊടുത്തതും വായു സഞ്ചാരം കൂട്ടാന്‍ സഹായകരമായി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.എ.ജാഫര്‍ ഖാന്‍, ഫയര്‍ ഓഫീസര്‍മാരായ പി.എന്‍.അനൂപ്, എന്‍.എസ്.ജയകുമാര്‍, എസ്.ശരത്ത്, പി.പി.പ്രവീണ്‍, പി.ടി.ഷാജി, കെ.എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Related posts

ക്യാബിനിൽ പുക ഉയര്‍ന്ന സംഭവം; പിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ തിരുവനന്തപുരത്തേക്കുള്ള വിമാനവും വൈകുന്നു

Aswathi Kottiyoor

യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി; നടപടിയെടുത്തത് എൻഫോഴ്സ്മെന്‍റ് ആർടിഒ

Aswathi Kottiyoor

ഇൻകെൽ സോളാർ തട്ടിപ്പ്: വിജിലൻസ് അന്വേഷണത്തിന് തയ്യാറാകാതെ സർക്കാർ

Aswathi Kottiyoor
WordPress Image Lightbox