24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • രാത്രി 9 മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ബീവറേജസ് ജീവനക്കാരന്‍റെ കാര്‍ തല്ലിപ്പൊളിച്ചു
Uncategorized

രാത്രി 9 മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ബീവറേജസ് ജീവനക്കാരന്‍റെ കാര്‍ തല്ലിപ്പൊളിച്ചു

കോട്ടയം: രാത്രി ഒമ്പത് മണിക്ക് ശേഷം മദ്യം നല്‍കിയില്ല എന്നതിന്‍റെ പേരില്‍ ബീവറേജസ് ജീവനക്കാരന്‍റെ കാര്‍ തല്ലിപ്പൊളിച്ചു. ഉഴവൂർ ബീവറേജസിലെ ഷോപ്പ്-ഇൻ ചാർജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്‍റെ കാറാണ് തല്ലി പൊളിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കൃഷ്ണകുമാര്‍ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹെല്‍മെറ്റ് ധരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. രാത്രി 9 മണിക്ക് ശേഷം ബീവറേജെസില്‍ മദ്യം നല്‍കിക്കൂട എന്നതാണ് നിയമം. പലയിടങ്ങളിലും നിയമം ലംഘിച്ച് മദ്യം നല്‍കുന്ന രീതികളുണ്ട്.

Related posts

2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് എന്തുകൊണ്ട്? എല്ലാ സംശയങ്ങള്‍ക്കും മറുപടിയുമായി ആര്‍ബിഐ

Aswathi Kottiyoor

ജെ.സി ബി തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

Aswathi Kottiyoor

പാലക്കാട് ഓട്ടോറിക്ഷയുടെ മുകളില്‍ മരം വീണ് 25കാരന് ഗുരുതര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox